സമസ്ത കുടുംബ സംഗമവും മജ്ലിസുന്നൂറും ജനുവരി എട്ടിന്
Thursday, January 7, 2016 8:07 AM IST
മനാമ: സമസ്ത ബഹറിന്‍ കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന കുടുംബ സംഗമവും മജ്ലിസുന്നൂറും ജനുവരി എട്ടിനു(വെള്ളി) വൈകുന്നേം 5.30 മുതല്‍ മനാമ കര്‍ണാടക ക്ളബില്‍ നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

(തിരു നബി(സ) സഹിഷ്ണുതയുടെ സ്നേഹദൂതര്‍) എന്ന ശീര്‍ഷകത്തില്‍ സമസ്ത കേരള സുന്നി ജമാഅത്ത് ബഹറിന്‍ കമ്മിറ്റി ആചരിക്കുന്ന ഒരു മാസത്തെ നബിദിന കാമ്പയിനിന്റെ ഭാഗമായാണു പരിപാടി.

സമസ്ത ബഹറിന്‍ പ്രസിഡന്റ് സയിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന കുടുംബ സംഗമത്തില്‍ പ്രമുഖ വാഗ്മിയും അബുദാബിയിലെ ദായിമായ ഡോ. അബ്ദുറഹ്മാന്‍ ഫൈസി ഒളവട്ടൂര്‍ (അബുദാബി) മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് മജ്ലിസുന്നൂറും കൂട്ട പ്രാര്‍ഥനയും നടക്കും.

ചടങ്ങിനോടനുബന്ധിച്ച് സമസ്ത കേന്ദ്ര മദ്രസ വിദ്യാര്‍ഥികളുടെ ദഫ് പ്രദര്‍ശനം, ബുര്‍ദ മജ്ലിസ് എന്നിവയും മദ്രസ പൊതുപരീക്ഷാ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും നടക്കും. സ്ത്രീകള്‍ക്കു പ്രത്യേക സൌകര്യം ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: +97317227975.