ഇന്ത്യ പ്രസ്ക്ളബ് സമ്മേളനത്തിന്റെ പൂര്‍ണരൂപം പ്രവാസി ചാനലില്‍
Thursday, January 7, 2016 6:37 AM IST
ന്യൂയോര്‍ക്ക്: ഈടുറ്റ ചര്‍ച്ചകളും ആഴത്തിലുള്ള അപഗ്രഥനങ്ങളും ശ്രദ്ധേയമാക്കിയ ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ സമ്മേളനം പ്രവാസി ചാനല്‍ പൂര്‍ണമായി സംപ്രേഷണം ചെയ്യുന്നു.

കേരളത്തില്‍നിന്നുള്ള പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ കേരള മീഡിയ അക്കാഡമി ചെയര്‍മാന്‍ സെര്‍ജി ആന്റണി (ദീപിക), ജോണ്‍ ബ്രിട്ടാസ് (കൈരളി ടി.വി), സന്തോഷ് ജോര്‍ജ് ജേക്കബ് (മനോരമ) സുരേഷ് കുമാര്‍ (ഏഷാനെറ്റ്) എന്നിവര്‍ക്കൊപ്പം അമേരിക്കയിലെ പത്രപ്രവര്‍ത്തകരും അണിനിരന്ന സെമിനാറുകള്‍ മാധ്യമ ലോകത്തിന്റെ മാറ്റങ്ങളാണു പ്രതിഫലിപ്പിച്ചത്.

അതിനു പുറമേ കേരളത്തില്‍നിന്ന് എത്തിയ ഗുരുരത്നം ജ്ഞാനതപസ്വി, രാജു ഏബ്രഹാം എംഎല്‍എ, തോമസ് ഉണ്ണിയാടന്‍ എംഎല്‍എ, അമേരിക്കയിലെ സംഘടനാ നേതാക്കള്‍ എന്നിവര്‍ സജീവമാക്കിയ സമ്മേളനങ്ങളുംഏറെ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി.

മൂന്നു ദിവസമായി ഷിക്കാഗോയില്‍ അരങ്ങേറിയ സമ്മേളനത്തിന്റെ പൂര്‍ണ രൂപം അടുത്ത പത്തു ദിവസങ്ങളിലായി പ്രവാസി ചാനലില്‍ലില്‍ എപ്പിസോഡുകളായി കാണാം. വൈകുന്നേരം 7.30നും രാവിലെ 7.30നും. ഇന്ത്യന്‍ സമയം എല്ലാ ദിവസവും വൈകുന്നേരവും രാവിലെകളിലും ആറിന്. പ്രവാസി ചാനല്‍ യുണൈറ്റഡ് മീഡിയ വഴി വരിക്കാര്‍ക്കും കൂടാതെ ലോകമെമ്പാടും ംംം.ുൃമ്മശെരവമിിലഹ.രീാ വഴിയും, സ്മാര്‍ട്ട് ഫോണ്‍ വഴിയും കാണാവുന്നതാണ്.