സൈമണ്‍ വി. കുറ്റിഇലവുങ്കല്‍ ഫിലാഡല്‍ഫിയയിയില്‍ നിര്യാതനായി
Thursday, January 7, 2016 6:33 AM IST
ഫിലാഡല്‍ഫിയ: കഴിഞ്ഞ മുപ്പതു വര്‍ഷക്കാലമായി ഫിലാഡല്‍ഫിയയിലെ സ്ഥിര താമസക്കാരനും, അയിരൂര്‍ കുരുടാമണ്ണില്‍ തടത്തില്‍ പരേതനായ സൈമണ്‍ വറുഗീസിന്റെയും ചെല്ലമ്മ വര്‍ഗീസിന്റെയും മകനുമായ സൈമണ്‍ വി. കുറ്റിയിലവുങ്കല്‍ (79) ജനുവരി അഞ്ചിനു ഫിലാഡല്‍ഫിയായില്‍ നിര്യാതനായി.

പരേതന്റെ വ്യുയിംഗ് സര്‍വീസ് വെസ്റ് സ്ട്രീറ്റ് റോഡിലുള്ള സെന്റ് തോമസ് ഇവാന്‍ഞ്ചലിക്കല്‍ ചര്‍ച്ചില്‍ വച്ച് (785 ണല ടൃേലല ഞീമറ, ണമൃാശിലൃെേ, ജഅ 18974). ജനുവരി ഏഴിനു വ്യാഴാഴ്ച വൈകിട്ട് ആറു മുതല്‍ 8:30 വരെയും, ഫ്യൂണറല്‍ സര്‍വീസ് ജനുവരി എട്ടിനു വെള്ളിയാഴ്ച രാവിലെ പത്തു മുതല്‍ 11.30 വരെയും നടത്തപ്പെടും. തുടര്‍ന്നു മൃതദേഹം വെസ്റ് കൌണ്ടി ലൈന്‍ റോഡിലുള്ള പൈന്‍ ഗ്രോവ് മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ സംസ്കരിക്കും. (1475 ണല ഇീൌി്യ ഘശില ഞീമറ, ണമൃാശിലൃെേ, ജഅ 18974)

ഇലവുംതിട്ട പണമെടുത്തതില്‍ കാണ്ടമ്മ സൈമണ്‍ ആണു ഭാര്യ. ബിജു , അലക്സ് , അനി, മിനി എന്നിവര്‍ മക്കളും, ഷൈനി, മിനി, ബീന, സജി എന്നിവര്‍ മരുമക്കളും, ആല്‍വിന്‍, അമല്‍, അലീന, അല്‍മ, നെവിന്‍, അലന്‍, ജെസ്റിന്‍ എന്നിവര്‍ കൊച്ചുമക്കളും, (എല്ലാവരും അമേരിക്കയില്‍) പരേതയായ അന്നമ്മ എബ്രാഹാം, പരേതയായ ശോശാമ്മ തോമസ് , തോമസ് വറുഗീസ്, ഡെയിസ്സി കുരുവിള എന്നിവര്‍ സഹോദരങ്ങളുമാണ്. രാജു ശങ്കരത്തില്‍ ഫിലാഡല്‍ഫിയ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം