സിഎച്ച് സെന്റര്‍ കണ്‍വന്‍ഷന്‍ ജനുവരി എട്ടിന്
Wednesday, January 6, 2016 10:07 AM IST
ദുബായി: മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിഎച്ച് സെന്ററിന്റെ വിപുലമായ കണ്‍വന്‍ഷന്‍ ജനുവരി എട്ടിന് (വെള്ളി) നടക്കും. വൈകുന്നേരം 6.30നു ദുബായി കെഎംസിസി ആസ്ഥാനത്താണ് കണ്‍വന്‍ഷന്‍.

മഞ്ചേരി സിഎച്ച് സെന്ററിന്റെ പുതുതായി നിര്‍മിച്ച ആസ്ഥാന മന്ദിരത്തിന്റെ പ്രവര്‍ത്തനവും മറ്റു സുപ്രധാന വിഷയങ്ങളും ചര്‍ച്ച ചെയ്യാനുള്ളതുകൊണ്ട് എല്ലാ അംഗങ്ങളും കൃത്യസമയത്ത് എത്തിച്ചേരണമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 050 2580648, 055 8591080.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍