ഡാളസില്‍ കവര്‍ച്ചാസംഘം മലയാളിയെ ആക്രമിച്ചു
Wednesday, January 6, 2016 8:25 AM IST
ഡാളസ്: സ്വകാര്യ ഫാര്‍മസിയില്‍ ജീവനക്കാരനായ മലയാളിയെ കര്‍ച്ചാസംഘം ആക്രമിച്ച് കൊള്ളയടിച്ചു. ജനുവരി നാലിനാണു സംഭവം.

ഡാളസ് ഡൌണ്‍ ടൌണിലുള്ള ഒരു അപ്പാര്‍ട്ട്മെന്റിലെ രോഗിക്ക് മരുന്ന് ഡെലിവറി ചെയ്യുവാന്‍ വേണ്ടി അപ്പാര്‍ട്ട്മെന്റിലേക്കു പ്രവേശിക്കുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ആറു പേരടങ്ങുന്ന കവര്‍ച്ചാസംഘം ക്രൂരമായി മര്‍ദ്ദിക്കുകയും കൈയില്‍ ധരിച്ചിരുന്ന റാഡോ വാച്ച്, സെല്‍ ഫോണ്‍, വാല്ലെറ്റ് തുടങ്ങിയവ മോഷ്ടിക്കുകയും കാര്‍ തട്ടിയെടുത്ത് രക്ഷപ്പെടുകയും ചെയ്തു.

ഡാളസ് പോലീസ് കേസ് ചാര്‍ജ് ചെയ്ത് അന്വേഷണം ആരംഭിച്ചു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ