ഖുര്‍ആന്‍ സ്റഡി സെന്റര്‍ പരീക്ഷ സംഘടിപ്പിച്ചു
Wednesday, January 6, 2016 8:19 AM IST
അല്‍കോബാര്‍: ഖുര്‍ആന്‍ സ്റഡി സെന്റര്‍ രണ്ട് തലങ്ങളിലെ പഠിതാക്കള്‍ക്കായി വാര്‍ഷിക പരീക്ഷ നടത്തി. വിശുദ്ധ ഖുര്‍ആനിലെ അവസാനഭാഗം അമ്മ ജുസ്അ അടിസ്ഥാനമാക്കി ലെവല്‍ ഒന്നും രണ്ടാം അധ്യായമായ അല്‍ ബഖറയിലെ 100 മുതല്‍ 157 വരെ സൂക്തങ്ങളെ അടിസ്ഥാനമാക്കി ലെവല്‍ രണ്ടും. രണ്ട് മണിക്കൂര്‍ കൊണ്ട് എഴുതിതീര്‍ക്കാവുന്ന തരത്തിലാണു പരീക്ഷ ക്രമീകരിച്ചത്. പുരുഷ വനിതാ വിഭാഗങ്ങളില്‍നിന്നായി നൂറോളം പേര്‍ പരീക്ഷ എഴുതി.

2008 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ഖുര്‍ആന്‍ സ്റഡി സെന്ററിനുകീഴില്‍ 15 കേന്ദ്രങ്ങളാണുള്ളത്. അല്‍ കോബാറിലെ വ്യത്യസ്ത മേഖലകളില്‍നിന്നുള്ള ഇരുന്നൂറോളം ആളുകള്‍ വിശുദ്ധ ഖുര്‍ആന്‍ അധ്യാപനങ്ങള്‍ സ്വായത്തമാക്കുന്നത് പ്രസ്തുത കേന്ദ്രങ്ങള്‍ ആഴ്ചയില്‍ നടത്തുന്ന പഠന ക്ളാസുകളിലൂടെയാണ്. പരമ്പരാഗത ബോധനരീതി അവലംബിക്കുന്ന 14 കേന്ദ്രങ്ങളും ആധുനിക സൌകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്ന സ്മാര്‍ട്ട് ക്ളാസ് സ്റഡി സെന്ററുമാണു 15 കേന്ദ്രങ്ങളില്‍ ഉള്‍പ്പെടുന്നത്.

ആധുനിക സൌകര്യങ്ങള്‍ പ്രയോജനപ്പെടുത്തി നടത്തുന്ന ഖുര്‍ആന്‍ പഠനകേന്ദ്രം നിലവില്‍ തുഖ്ബയിലാണ് പ്രവര്‍ത്തിക്കുന്നത്. 200 മണിക്കൂര്‍ പരിശീലനം കൊണ്ട് ഖുര്‍ആന്‍ മുഴുവന്‍ ഗ്രഹിക്കാന്‍ കഴിയുന്ന രീതിയിലാണു സ്മാര്‍ട്ട് ക്ളാസ് സിലബസ് തയാറാക്കിയിട്ടുള്ളത്. ആഴ്ചയില്‍ അരമണിക്കൂര്‍ വീതമുള്ള ക്ളാസില്‍ വാക്കുകളുടെ അര്‍ഥങ്ങള്‍ക്കും അടിസ്ഥാന വ്യാകരണത്തിനുമാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്. ഖുര്‍ആനിക ആശയങ്ങളുടെ വിശദീകരണത്തിനുവേണ്ടി മറ്റൊരു സമയം കണ്െടത്തുകയാണു ചെയ്യുന്നത്. പവര്‍ പോയിന്റ് പ്രസന്റേഷനാണ് സ്മാര്‍ട്ട് ക്ളാസിലെ ബോധനരീതി. മുന്‍കൂട്ടി തയാറാക്കിയിട്ടുള്ള പ്രിന്റഡ് നോട്ട്സ്, മറ്റു പഠന സഹായികളും സ്മാര്‍ട്ട് ക്ളാസിന്റെ പ്രത്യേകതയാണ്. അറബി അക്ഷരങ്ങള്‍ അറിയാത്തവര്‍ ഉള്‍പ്പെടെയുള്ളവരെ മുന്നില്‍ കണ്ടുകൊണ്ടാണു സ്മാര്‍ട്ട് ക്ളാസ് വിഭാവനം ചെയ്തിട്ടുള്ളത്. ഖുര്‍ആന്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന അറബി അറിയാത്ത ഇതര മതസ്ഥരായ ആളുകള്‍ക്കും സ്മാര്‍ട്ട് ക്ളാസ് പ്രയോജനപ്പെടുത്താന്‍ കഴിയും. സ്മാര്‍ട്ട് ക്ളാസിന്റെ പുതിയ ബാച്ച് അഖ്റബിയ മദ്രസ കേന്ദ്രീകരിച്ച് വരുന്ന വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമെന്നു കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് ഷാന്‍ അറിയിച്ചു. താത്പര്യമുള്ളവര്‍ 0506376766 എന്ന നമ്പറില്‍ ബന്ധപ്പെടുക

മൂല്യനിര്‍ണയത്തിനുശേഷം പരീക്ഷയിലെ വിജയികള്‍ക്കായി അനുമോദനയോഗവും സമ്മാനദാനവും സംഘടിപ്പിക്കുമെന്ന് ഖുര്‍ആന്‍ സ്റഡി സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ഹുസൈന്‍ മാസ്റര്‍ പാലത്തിങ്ങല്‍ അറിയിച്ചു. സൈദലവി പാറാടന്‍, മുഹമ്മദ് പക്ദീരി, അഷ്റഫ് സലഫി കാരക്കാട്, ഇജാസ്, ഹസന്‍ നിഷാം, ഹാഫിസ് മുഹമ്മദ്, ബുഷ്റ സലാഹുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം