ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിനു പുതിയ നേതൃത്വം
Wednesday, January 6, 2016 8:19 AM IST
ജിദ്ദ: ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി

ജാഫറലി പാലക്കോട്, റിപ്പോര്‍ട്ടര്‍ ടിവി (പ്രസിഡന്റ്), നാസര്‍ കരുളായി (വൈസ് പ്രസിഡന്റ്), അബ്ദുറഹ്മാന്‍ വണ്ടൂര്‍, കൈരളി ടിവി (ജനറല്‍ സെക്രട്ടറി), ബഷീര്‍ തൊട്ടിയന്‍, ജീവന്‍ ടിവി (ജോ. സെക്രട്ടറി), കബീര്‍ കൊണ്േടാട്ടി, ഗള്‍ഫ് തേജസ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് പി.എം. മായിന്‍ കുട്ടിയുടെ (മലയാളം ന്യൂസ്) അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സി.കെ. മൊറയൂര്‍ (ഗള്‍ഫ് മാധ്യമം) വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ശിവന്‍ പിള്ള ചേപ്പാട് (ദേശാഭിമാനി)

സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വി.എം. ഇബ്രാഹിം (ഗള്‍ഫ് മാധ്യമം) തെരഞ്ഞെടുപ്പു നിയന്ത്രിച്ചു. കെ.ടി. മുസ്തഫ പെരുവള്ളൂര്‍ (ദീപിക ഓണ്‍ലൈന്‍) സ്വാഗതവും ഹസന്‍ ചെറൂപ്പ (സൌദി ഗസറ്റ്) നന്ദിയും പറഞ്ഞു.