ജിദ്ദ ഒഐസിസി പെരുവള്ളൂര്‍ പഞ്ചായത്ത് കമ്മറ്റി രൂപവത്കരിച്ചു
Wednesday, January 6, 2016 6:47 AM IST
ജിദ്ദ: ശറഫിയ സഹാറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പെരുവള്ളൂര്‍ പഞ്ചായത്ത് ഒഐസിസി ജിദ്ദ കമ്മറ്റി രൂപീകരിച്ചു. അഷ്റഫ് അഞ്ചാലന്‍ (പ്രസിഡന്റ്), മുജഫര്‍ പുതുകുളങ്ങര, നൌഷാദ് നെയ്യന്‍, സി.സി. ഷംസു (വൈസ് പ്രസിഡന്റുമാര്‍), എ.പി യാസര്‍ (ജന. സെക്രട്ടറി), ഹമീദ് കരുംബിലാക്കല്‍, രൌഫല്‍ ചൊക്ക്ലി, സലാം ചൊക്ക്ലി (ജോ: സെക്രട്ടറിമാര്‍), അഷറഫ് അഞ്ചാലന്‍ ക്ളിനിക് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ചൊക്ളി മൊയ്തീനു സ്വീകരണവും നല്‍കി.

ഓഡിറ്ററായി മുഹമ്മദ് അലി അഞ്ചാലനെയും നിര്‍വാഹക സമിതിയിലേക്കു ഹംസ ലാക്കല്‍, കബീര്‍ അഞ്ചാലന്‍, മരക്കാര്‍ പഴേരി , അബ്ദുല്‍ റഹ്മാന്‍ എം.എം, പോക്കു ഹാജി, മുഹമ്മദ് ടി.കെ., ബഷീര്‍ അഞ്ചാലന്‍, മുഹമ്മദ് അലിക്ക, മുസ്തഫ ടി.പി. മുസ്തഫ കെ.ടി എന്നിവരെയും തിരഞ്ഞെടുത്തു.

എ.പി കുഞ്ഞാലി ഹാജി, കെ.സി അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഒഐസിസി മലപ്പുറം ജില്ല പ്രസിഡന്റ് ഹകീം പറക്കല്‍ റിട്ടേണിംഗ് ഓഫീസര്‍ ആയിരുന്നു. മുജഫ്ഫര്‍ പുതുകുളങ്ങര സ്വാഗതവും എ.പി യാസര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍