ക്നാനായ കര്‍ഷകശ്രീ പുരസ്കാരം ജയിംസ് കുശകുഴിക്കു സമ്മാനിച്ചു
Wednesday, January 6, 2016 6:46 AM IST
ഷിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റി പ്രഖ്യാപിച്ച 2015ലെ ക്നാനായ കര്‍ഷകശ്രീ പുരസ്കാരം പുന്നത്തുറ സ്വദേശി ജെയിംസ് കുശകുഴിക്ക് (കരോള്‍ സ്ട്രീം) ഡികെസിസി പ്രഥമ പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റം സമ്മാനിച്ചു. പ്രശംസാഫലകവും കാഷ് അവാര്‍ഡുമടങ്ങിയതാണ് പുരസ്കാരം. കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി ജയിംസ് കുശകുഴിയെ പൊന്നാട അണിയിച്ചു. 35 ഇനം കൃഷി വിഭവങ്ങള്‍, ജൈവകൃഷിക്കു നല്‍കുന്ന പ്രാധാന്യം, നൂതന ജലസേചനരീതികള്‍ എന്നിവയാണു ജയിംസിനെ ഈ ബഹുമതിക്ക് അര്‍ഹനാക്കിയത്. പ്രോത്സാഹനസമ്മാനം നേടിയ ജോജോ ഇടകരയ്ക്ക് വികാരി ജനറാള്‍ ഫാ. തോമസ് മുളവനാല്‍ പുരസ്കാരം നല്‍കി.

കെസിഎസ് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷപരിപാടികളില്‍വച്ചാണ് അവാര്‍ഡ് സമ്മാനിച്ചത്. ഫാ. അബ്രഹാം മുത്തോലത്ത് കെസിസിഎന്‍എ പ്രസിഡന്റ് സണ്ണി പൂഴിക്കാലാ, റോയി നെടുംചിറ, ജീനോ കോതാലടിയില്‍, സണ്ണി ഇടിയാലില്‍, സ്റീഫന്‍ കിഴക്കേക്കുറ്റ്, സക്കറിയ ചേലയ്ക്കല്‍, പ്രതിഭ തച്ചേട്ട്, റ്റിനു പറഞ്ഞാട്ട്, ഡാളി കടമുറിയില്‍, സിറിയക് പുത്തന്‍ പുരയില്‍, തോമസ് പൂതക്കരി എന്നിവരും സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: ജീനോ കോതാലടിയില്‍