വിശുദ്ധ ഗീവര്‍ഗീസ്: ഹൈടെക് ഡിജിറ്റല്‍ ഡ്രാമാസ്കോപ്പ് നാടകം അമേരിക്കയില്‍
Wednesday, January 6, 2016 6:46 AM IST
ന്യൂയോര്‍ക്ക്: പ്രഫഷണല്‍ നാടകവേദിയില്‍ ആദ്യമായി ഹൈടെക് ഡിജിറ്റല്‍ സാങ്കേതികവിദ്യയും, നാടക മുഹൂര്‍ത്തങ്ങളും സമന്വയിപ്പിച്ച് ഘഋഉ ംമഹഹ ന്റെ പാശ്ചാത്തലത്തില്‍ അത്യാധുനിക സജ്ജീകരണങ്ങളോടു കൂടി അടുക്കും ചിട്ടയുമൊപ്പിച്ച് രംഗസംവിധാനം ചെയ്ത ഒരു പുതുപുത്തന്‍ നാടകവിരുന്ന് വിശുദ്ധ ഗീവര്‍ഗീസ്.

മലയാള നാടകവേദിയിലൂടെ ചലച്ചിത്രമേഖലയില്‍ ആധിപത്യമുറപ്പിച്ചവരും, സിനിമ-സീരിയല്‍ നാടകരംഗ വേദിയിലെ പ്രശസ്ത കലാകാരന്മാരും, കലാകാരികളും, സാങ്കേതിക പ്രതിഭകളും അണിനിരക്കുന്നു. തികച്ചും വിത്യസ്തമായ അനുഭവത്തിലൂടെ അമേരിക്കയിലെയും, കാനഡയിലെയും പ്രവാസിമനസിന് എക്കാലവും ഓര്‍മയില്‍ സൂക്ഷിക്കുവാന്‍ ഒരുപിടി പുത്തന്‍ അനുഭവങ്ങള്‍ പകരാന്‍ കൊച്ചിന്‍ ദൃശ്യമേഘല 2016 ഓഗസ്റ് സെപ്റ്റംബര്‍ മാസങ്ങളില്‍ എത്തുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം :7703109050, പോള്‍ കറുകപ്പിള്ളില്‍ : 8455535671, ആര്‍ട്ട് ഡയറക്ടര്‍ തിരുവല്ല ബേബി: 9176362229, കുര്യന്‍ പ്രക്കാനം (കാനഡ): 6477719041