പ്രവാസി മലയാളികള്‍ക്കായി പ്രബന്ധ രചന മത്സരം സംഘടിപ്പിക്കുന്നു
Tuesday, January 5, 2016 10:13 AM IST
കുവൈത്ത്: പ്രവാസി മലയാളികള്‍ക്കായി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രബന്ധ രചന മത്സരം സംഘടിപ്പിക്കുന്നു.

ലിംഗ സമത്വവും സെക്യുലര്‍ ഫാസിസവും ഇസ്ലാമോഫോബിയ അധിനിവേശ ഭീകരതക്കൊരു മറ, വിമര്‍ശനങ്ങളെ അതിജീവിച്ച മതം എന്നീ വിഷയങ്ങളിലാണു മത്സരം സംഘടിപ്പിക്കുന്നത്.

ഏതെങ്കിലും ഒരു വിഷയത്തില്‍ പത്ത് പേജില്‍ കുറയാത്ത സൃഷ്ടികള്‍ ജനുവരി 28 ന് മുമ്പായി ഏരിയ കോഓര്‍ഡിനേറ്റര്‍മാരെ ഏല്‍പ്പിക്കണം. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനം ലഭിക്കും.

വിവരങ്ങള്‍ക്ക്: ഹസാവിയ 66560439, സാല്‍മിയ 66836940, അബൂഹലീഫ 60639602, ജലീബ് 66149420, ഫര്‍വാനിയ 66005816, ഫൈഹ 97424621, അബാസിയ 65922765, ഫഹാഹീല്‍ 50604049.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍