ക്രിസ്മസും നവവല്‍സരവും ആഘോഷിച്ചു
Tuesday, January 5, 2016 7:48 AM IST
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ക്വീന്‍സ്, ലോംഗ്ഐലന്‍ഡ്, ബ്രൂക്ലിന്‍ ഭാഗങ്ങളിലുള്ള പത്ത് ഇടവകകളുടെ നേതൃത്വത്തില്‍ സംയുക്ത ക്രിസ്മസ്, നവവല്‍സരാഘോഷം സംഘടിപ്പിച്ചു.

ജനുവരി മൂന്നിനു നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളോവോസിന്റെ അധ്യക്ഷതയില്‍ ന്യൂയോര്‍ക്കിലെ ഗ്ളെന്‍ ഓക്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നാലു മുതല്‍ രാത്രി ഒമ്പതു വരെയായിരുന്നു ആഘോഷപരിപാടികള്‍. അബിഗയ്ല്‍ വര്‍ഗീസിന്റെ ബൈബിള്‍ പാരായണത്തോടെ പരിപാടികള്‍ ആരംഭിച്ചു. കോപ്ടിക് ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ ഫാ. മക്കാറിയോസ് അന്തോണിയോസ് സന്ദേശം നല്‍കി.

കൌണ്‍സില്‍ പ്രസിഡന്റ് ഫാ. ജോണ്‍ തോമസ്, സെക്രട്ടറി തോമസ് വര്‍ഗീസ്, ട്രഷറര്‍ ജോണ്‍ താമരവേലില്‍, മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ കോരസണ്‍ വര്‍ഗീസ്, പോള്‍ കറുകപ്പള്ളില്‍ എന്നിവര്‍ സംസാരിച്ചു. ക്വയര്‍ ഡയറക്ടര്‍ റവ. പൌലോസ് ആദായി കോര്‍ എപ്പിസ്കോപ്പയുടെ നേതൃത്വത്തില്‍ ജോസഫ് പാപ്പന്‍ ക്വയര്‍ മാസ്ററും മേരി വര്‍ഗീസ്, തോമസ് മത്തായി എന്നിവര്‍ ക്വയര്‍ കോഓര്‍ഡിനേറ്റര്‍മാരുമായി നടന്ന ഗാനവിരുന്ന് ഹൃദ്യമായി.

പത്ത് ഇടവകകളുടെ നേതൃത്വത്തില്‍ നടന്ന ആഘോഷ പരിപാടിയില്‍ കുട്ടികളുടെ വിവിധ പരിപാടികളും നടന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍