സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സ്തേഫാനോസ് സഹദായുടെ പെരുന്നാള്‍ ജനുവരി എട്ടു മുതല്‍
Tuesday, January 5, 2016 7:46 AM IST
ഹൂസ്റണ്‍: വിശുദ്ധ സ്തേഫാനോസ് സഹദായുടെ നാമധേയത്തിലുള്ള ഹൂസ്റണിലെ സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളിയിലെ ഈ വര്‍ഷത്തെ പെരുന്നാള്‍ ജനുവരി എട്ട്, ഒമ്പത്, പത്ത് (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കും.

സ്തേഫാനോസിന്റെ രക്തസാക്ഷിദിനമായ എട്ടിനു(വെള്ളി) രാവിലെ 8.30നു ഫാ. മാത്തുക്കുട്ടി വര്‍ഗീസിന്റെ മുഖ്യകാര്‍മികത്വത്തില്‍ പ്രഭാത നമസ്കാരവും വിശുദ്ധ കുര്‍ബാനയും നടകകും.

ഒമ്പതിന് (ശനി) വൈകുന്നേരം 5.30നു ഫാ. മാത്തുക്കുട്ടി വര്‍ഗീസിന്റെ കാര്‍മികത്വത്തില്‍ സന്ധ്യാനമസ്കാരവും അനുഗ്രഹ പ്രസംഗവും ഉണ്ടായിരിക്കും. തുടര്‍ന്ന് ജയ ജോര്‍ജ്, മേരിക്കുട്ടി കുരുവിള എന്നിവരുടെ നേതൃത്വത്തില്‍ ഇടവക സ്ത്രീസമാജം തയാറാക്കുന്ന സ്നേഹവിരുന്ന് എന്നിവ നടക്കുമെന്ന് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജോണ്‍ വിഴാലില്‍, രാജു ചെറിയാന്‍, അന്നമ്മ ശാമുവല്‍ എന്നിവര്‍ അറിയിച്ചു.

10ന് (ഞായര്‍) രാവിലെ എട്ടിന് പ്രഭാത നമസ്കാരവും ദനഹ ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും ന്യൂയോര്‍ക്ക് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലെ അസിസ്റന്റ് വികാരി ഫാ. അജു ഫിലിപ്പ് മാത്യൂസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. തുടര്‍ന്ന് റാസയും ആശിര്‍വാദവും നേര്‍ച്ച വിതരണവും നടക്കും.

പെരുന്നാള്‍ ശുശ്രൂഷകളില്‍ സഹായിക്കുന്നതിനായി ഇടവക അസി. സെക്രട്ടറി സുനില്‍ ശാമുവല്‍, ജയ്സണ്‍ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതോളം ശുശ്രൂഷകര്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നതായി കമ്മിറ്റി അംഗം ജയ്സണ്‍ വര്‍ഗീസ് അറിയിച്ചു.

പെരുന്നാളില്‍ സംബന്ധിച്ച് സ്തേഫാനോസിന്റെ അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോര്‍ജ് കുര്യന്‍, ട്രസ്റി ഫിലിപ്പ് ഫിലിപ്പോസ്, അസി. ട്രസ്റി പോള്‍ മത്തായി എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി