സമാന്തര പ്രവര്‍ത്തനം നടത്തുന്നവര്‍ വിജയിക്കില്ല: റഷീദലി ശിഹാബ് തങ്ങള്‍
Tuesday, January 5, 2016 7:43 AM IST
കുവൈത്ത് സിറ്റി: സമാന്തര പ്രവര്‍ത്തനം നടത്തുന്നവര്‍ വിജയിക്കില്ലെന്നും പരാജയം ബോധ്യപ്പെടുമ്പോള്‍ അവര്‍ തിരിച്ചുവരുമെന്നും കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയിദ് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

കുവൈത്ത് കെഎംസിസി അബാസിയയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍.

കുവൈത്ത് കെഎംസിസി ഉപദേശക സമിതി അംഗം സയിദ് ഗാലിബ് അല്‍ മഷ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. ഫാറൂഖ് ഹമദാനി, കെ.ടി.പി അബ്ദുറഹ്മാന്‍, പി.വി. ഇബ്രാഹിം, അബ്ദുല്‍ അസീസ് വലിയകത്ത്, ഗഫൂര്‍ വയനാട്, മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍, ഇസ്മായില്‍ ബേവിഞ്ച, അജ്മല്‍ വേങ്ങര എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ബഷീര്‍ ബാത്ത സ്വാഗതവും ട്രഷറര്‍ എച്ച്. ഇബ്രാഹിം കുട്ടി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍