അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ 'ഭരത് മുരളി നാടകോത്സവം' സമാപിച്ചു. പതിനൊന്നു നാടകങ്ങളാണ് ഉണ്ടായിരുന്നത്. സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രമുഖ നാടക പ്രവര്‍ത്തകരായ ടി.എം. ഏബ്രാഹാമും, ശ്രീജിത്ത് രമണനുമായിരുന്നു വിധികര്‍ത്താക്കള്‍.
നല്ല അവതരണം : 'ആരാച്ചാര്‍', മാസ് ഷാര്‍ജ.
നല്ല രണ്ടാമത്തെ അവതരണം : 'മദര്‍ കറേജ്', തിയറ്റര്‍ ക്രിയേറ്റീവ്, ഷാര്‍ജ.
നല്ല സംവിധായകന് : സാംകുട്ടി പട്ടങ്കരി, 'കാഴ്ചയെ കീറി ഭ്രാന്തും കടന്ന്!'(ശക്തി തിയറ്റേഴ്സ്, അബുദാബി).
നല്ല നടന് : പ്രകാശ് തച്ചങ്ങാട്(വിന്‍സെന്റ് വാന്‍ഗോഗ്), കാഴ്ചയെ കീറി ഭ്രാന്തും കടന്ന്!, ശക്തി തിയറ്റേഴ്സ്, അബുദാബി.
നല്ല നടി : ജീന രാജീവ് (ചമ്പ), സഖാറാം ബൈന്റര്‍, നാടക സൌെഹൃദം, അബുദാബി
രണ്ടാമത്തെ നല്ല നടന് : ഹരി അഭിനയ(ഴവേര്‍), പാവങ്ങള്‍, ഇന്ത്യാ സോഷ്യല്‍ സെന്റര്‍, അല്‍ ഐന്‍
രണ്ടാമത്തെ നല്ല നടി(1) : ഷാഹിദാനി വാസു(വിധു പ്രിയ, വിധു പ്രഭ), അമ്മ മലയാളം, സോഷ്യല്‍ ഫോറം അബുദാബി.
രണ്ടാമത്തെ നല്ല നടി (2) : ടീന ഏഡ്വിന്‍(കാതറീന്), മദര്‍ കറേജ്, തിയേറ്റര്‍ ക്രിയേറ്റീവ്, ഷാര്‍ജ
ബാലതാരം : ജയലക്ഷ്മി ജയചന്ദ്രന്(ഫൂലന്റെ ബാല്യ കാലം), ഫൂലന്, മലയാളി സമാജം, അല്‍ ഐന്‍.
യു.എ.യില്‍നിന്നുള്ള സംവിധായകന് : സാജിദ് കൊടിഞ്ഞി(പാവങ്ങള്‍, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, അല്‍ ഐന്‍).
പ്രകാശ വിതാനം : ജോസ് കോശി & ഫിറോസ് ചാലില്‍(മെറൂണ്‍, യുവ കലാസാഹിതി, അബുദാബി).
പാശ്ചാത്തല സംഗീതം : റിംഷാദ്, മുഹമ്മദലി കൊടുമുണ്ട(കാഴ്ചയെ കീറി ഭ്രാന്തും കടന്ന്!, ശക്തി തിയറ്റേഴ്സ്, അബുദാബി).
ചമയം : ക്ളിന്റ് പവിത്രന്(അമ്മ മലയാളം, കാഴ്ചയെ കീറി ഭ്രാന്തും കടന്ന്!, പാവങ്ങള്‍, മെറൂണ്‍, ആരാച്ചാര്‍).
രംഗ സജ്ജീകരണം : വിനീഷ്, മധു, അശോകന്(കാഴ്ചയെ കീറി ഭ്രാന്തും കടന്ന്!, ശക്തി തിയറ്റേഴ്സ്, അബുദാബി),സ്പെഷല്‍ ജൂറി പുരസ്കാരം : നാടകം മാക്ബത്ത്(അവതരണം കല, അബുദാബി).
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള