അന്തിക്കാട് ഗ്രീന്‍ ഹൌസ് വാട്സപ്പ് ജിസിസി കൂട്ടായ്മ കമ്മിറ്റി രൂപീകരിച്ചു
Tuesday, January 5, 2016 6:30 AM IST
കുവൈറ്റ്: മുസ്ലിം ലീഗ് അന്തിക്കാട് പഞ്ചായത്ത് ഗ്രീന്‍ ഹൌസ് വാട്സപ്പ് ജിസിസി കൂട്ടായ്മ കമ്മിറ്റി രൂപീകരിച്ചു. ഗള്‍ഫ് രാഷ്ട്രങ്ങളിലെ അന്തിക്കാട് പഞ്ചായത്തിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകരും അനുഭാവികളും ഉള്‍കൊള്ളിച്ചുകൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തനത്തിനു കൂടുതല്‍ പ്രാമുഖ്യം നല്‍കുമെന്നു ഭാരാവാഹികള്‍ അറിയിച്ചു.

ഹബീബ് മുറ്റിച്ചൂര്‍ ആണ് പ്രസിഡന്റ്. ലത്തീഫ് അന്തിക്കാട് ജനറല്‍ സെക്രട്ടറി ആയും ബഷീര്‍ പി യു ട്രഷറര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു. കാദര്‍ മോന്‍, അബ്ദുല്‍ റഹ്മാന്‍ ദോഹ, സ്വാലിഹ് പുതുശ്ശേരി, ഫഹദ് ആര്‍ എം, ഷഫീഖ് കൈപ്പാടത്ത്, എന്നിവരെ വൈസ് പ്രസിഡന്റായും ഇഖ്ബാല്‍ മുറ്റിച്ചൂര്‍, റിയാസ് കെ യു, അനീഷ് പണിക്കവീട്ടില്‍, സ്വാലിഹ് ഒ.എ, അജീഷ് മുറ്റിചൂര്‍ എന്നിവരെ ജോയിന്റ് സെക്രട്ടറി മാരായും തെരഞ്ഞെടുത്തു. ആര്‍.കെ മുഹമ്മദ് ബഹ്റൈന്‍, മുഹമ്മദ് പട്ടാട്ട് , ഈസ വലിയകത്ത് എന്നിവരാണു കമ്മിറ്റി രക്ഷാധികാരികള്‍.

അന്തിക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ജിസിസി ഗ്രീന്‍ ഹൌസ് കൂട്ടായ്മയുമായി സഹകരിക്കാന്‍ താത്പര്യമുള്ളവര്‍ +968 95615971; +965 51380113; +965 96048756 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുവാനും ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍