'ഇമ എടപ്പാള്‍' വാര്‍ഷികാഘോഷം ജനുവരി എട്ടിനു വെള്ളിയാഴ്ച
Tuesday, January 5, 2016 6:30 AM IST
അബുദാബി : യുഎഇയിലെ എടപ്പാള്‍ നിവാസികളായ പ്രവാസികളുടെ കൂട്ടായ്മയായ 'ഇമ എടപ്പാള്‍' അബുദാബി കമ്മിറ്റിയുടെ വാര്‍ഷികാഘോഷം വിപുലമായ പരിപാടി കളോടെ ജനുവരി എട്ടിനു വെള്ളിയാഴ്ച രാത്രി 7.30നു അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കും. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ അബുദാബിയിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും സംബന്ധിക്കും. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം മുതല്‍ 'ഇമ എടപ്പാള്‍' പുരസ്കാരങ്ങള്‍ സമ്മാനിക്കും. മാധ്യമരംഗത്തു നിരവധി ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മാതൃഭൂമി ന്യൂസ് അബുദാബി പ്രതിനിധി സമീര്‍ കല്ലറ, സാമൂഹ്യ സേവന രംഗത്തനിന്ന് എം.എം. നാസര്‍ (നാസര്‍ കാസര്‍ ഗോഡ്), കലാരംഗത്തുനിന്ന് ഇടയ്ക്ക, ചെണ്ട വാദകനായ മഹേഷ് ശുകപുരം, സംഗീത രംഗത്തു നിന്നും യുവ ഗായിക അമല്‍ കാരൂത്ത് ബഷീര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. സമ്മേളനാനന്തരം നടക്കുന്ന 'ഇശല്‍ മഴ' എന്ന സംഗീതവിരുന്നില്‍ നോവിന്റെ പാട്ടുകാരന്‍ ജംഷീര്‍ കൈനിക്കരയുടേ നേതൃത്വത്തില്‍ യുഎഇയിലെ പ്രമുഖ ഗായകര്‍ ഗാനങ്ങള്‍ ആലപിക്കും.

കഴിഞ്ഞ പത്തുവര്‍ഷമായി എടപ്പാള്‍ പ്രദേശത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഇടപെടലുകള്‍ നടത്തുകയും അവശത അനുഭവിക്കുന്നവര്‍ക്കു 'ഇമ എടപ്പാള്‍' വേണ്ടുന്ന സഹായ സഹകരണങ്ങള്‍ എത്തിച്ചുകൊടുക്കുകയും ചെയ്തുവരുന്നുണ്ട്. സ്വന്തമായി ഭൂമി ഇല്ലാത്ത 14 കുടുംബ ങ്ങള്‍ക്ക് ഇമ ഗ്രാമത്തില്‍ അഞ്ചു സെന്റ് ഭൂമി വീതംനല്‍കി ക്കഴിഞ്ഞു. സ്ഥിരം മരുന്നു കഴിക്കേണ്ട തായ പാവപ്പെട്ട രോഗികളെ കണ്െടത്തി അവര്‍ക്കു മരുന്നും മറ്റു ചികിത്സാ സൌകര്യങ്ങളും നല്‍കി വരുന്നുണ്ട് ഈ കൂട്ടായ്മ.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള