വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്‍: ശ്രീകുമാര്‍ ഉണ്ണിത്താന്‍ പ്രസിഡന്റ്, ടെറന്‍സന്‍ തോമസ് സെക്രട്ടറി
Tuesday, January 5, 2016 6:30 AM IST
ന്യൂയോര്‍ക്ക്: വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റായി ശ്രീകുമാര്‍ ഉണ്ണിത്താനെയും സെക്രട്ടറിയായി ടെറന്‍സന്‍ തോമസിനെയും വീണ്ടും തിരഞ്ഞെടുത്തു. നിലവിലുള്ള കമ്മിറ്റി ഒരു വര്‍ഷം കൂടി തുടരാനാണു ജനറല്‍ ബോഡി തീരുമാനിച്ചത്.വൈസ് പ്രസിഡന്റ്: തോമസ് കോശി; ട്രഷറര്‍: കെ.കെ. ജോണ്‍സണ്‍; ജോ. സെക്രട്ടടറി: ആന്റോ വര്‍ക്കി.

കമ്മിറ്റി അംഗങ്ങള്‍: ജോയ് ഇട്ടന്‍, ഗണേശ് നായര്‍,കൊച്ചുമ്മന്‍ ടി. ജേക്കബ്, എം.വി കുര്യന്‍, ജോണ്‍ മാത്യു (ബോബി), കെ.ജെ. ഗ്രിഗറി, ജെ. മാത്യൂസ്, കെ.ജി. ജനാര്‍ദ്ദനന്‍, രത്നമ്മ രാജന്‍, ഷൈനി ഷാജന്‍, ലിജോ ജോണ്‍, വിപിന്‍ ദിവാകരന്‍, സുരേന്ദ്രന്‍ നായര്‍, രാജ് തോമസ്, , ജോണ്‍ തോമസ്.
ട്രസ്റി ബോര്‍ഡിലേക്കു പുതുതായി ചാക്കോ പി ജോര്‍ജിനെ (അനി) തെരെഞ്ഞെടുത്തൂ. നിലവിലുള്ള ട്രസ്റി ബോര്‍ഡ് അംഗങ്ങള്‍: ഡോ. ഫിലിപ്പ് ജോര്‍ജ്, ജോണ്‍ വി വര്‍ഗീസ്, രാജന്‍ ടി. ജേക്കബ്, എം. വി. ചാക്കോ.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശ്രീകുമാര്‍ ഉണ്ണിത്താന്‍ വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്റെ കമ്മിറ്റി മെമ്പര്‍, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഫൊക്കാനാ നാഷണല്‍ കമ്മിറ്റി മെമ്പറായും, പിആര്‍ഒ ആയും പ്രവര്‍ത്തിക്കുന്നു.
വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട തോമസ് കോശി വെസ്റ്ചെസ്റര്‍ മലയാളി അസോസിയേഷനില്‍ രണ്ടുതവണ പ്രസിഡന്റായിരുന്നിട്ടുണ്ട്. ഇന്ത്യന്‍ അമേരിക്കന്‍ ട്രെെസ്റ്റേറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റും അതോടൊപ്പം വെസ്റ് ചെസ്റര്‍ കൌണ്ടി ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷണര്‍ ആയും സേവനമനുഷ്ഠിക്കുന്നു. കൂടാതെ ഫോമയുടെ കരുത്തുറ്റ നേതാവുമാണ്.

സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ടെറന്‍സണ്‍ തോമസ് വെസ്റ്ചെസ്റര്‍ മലയാളി അസോസിയേഷന്റെ ട്രഷറര്‍, സെക്രട്ടറി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അദ്ദേഹം ഫൊക്കാനാ ജനറല്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ ഫൊക്കാനാ ട്രസ്റി ബോര്‍ഡ് മെമ്പറാണ്.

ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ. ജോണ്‍സണ്‍ ഡബ്ള്യു.എം.എയുടെ കമ്മിറ്റി മെമ്പര്‍, ജോയിന്റ് സെക്രട്ടറി, സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഫൊക്കാനാ നാഷണല്‍ കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം അറിയപ്പെടുന്ന ഒരു കലാകാരന്‍കൂടിയാണ്.

ജോയിന്റ് സെക്രട്ടറി ആന്റോ വര്‍ക്കി വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്റെ കമ്മിറ്റിമെമ്പറായി സേവനം അനുഷ്ഠിച്ച് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച വ്യക്തിയാണ്. നല്ലൊരു കലാകാരനുംകൂടിയാണ്.