എല്‍മോണ്ട് സെന്റ് ബസേലിയോസ് ഓര്‍ത്തഡോക്സ് പെരുന്നാള്‍ വര്‍ണാഭമായി
Tuesday, January 5, 2016 6:29 AM IST
ന്യൂയോര്‍ക്ക്: എല്‍മോണ്ട് സെന്റ് ബസേലിയോസ് ഓര്‍ത്തഡോക്സ് പള്ളി പെരുന്നാള്‍ ആഘോഷം പതിവുപോലെ ഈവര്‍ഷവും ജനുവരി ഒന്നാംതീയതി വര്‍ണാഭമായി ആഘോഷിച്ചു. വെരി റവ.ഡോ. വര്‍ഗീസ് പ്ളാത്തോട്ടം കോര്‍എപ്പിസ്കോപ്പയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും മധ്യസ്ഥ പ്രാര്‍ഥനയും നടത്തി.

കുരിശും മുത്തുക്കുടകളുമായി ആഘോഷമായ നടത്തിയ റാസ വിശ്വാസികളില്‍ വേറിട്ട അനുഭവമുളവാക്കി. പെരുന്നാളില്‍ ഇടവകാംഗങ്ങളെ കൂടാതെ ബന്ധുക്കളും, സുഹൃത്തുക്കളുമായി ഒട്ടനവധി പേര്‍ പങ്കുകൊണ്ടു. സ്നേഹവിരുന്നോടുകൂടി ഈവര്‍ഷത്തെ പെരുന്നാള്‍ സമാപിച്ചു. ജോമോന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം