ഡിട്രോയിറ്റ് സെന്റ് മേരീസ് ദേവാലയത്തില്‍ ക്രിസ്മസ്-പുതുവത്സര ശുശ്രൂഷകള്‍ സംഘടിപ്പിച്ചു
Monday, January 4, 2016 10:18 AM IST
ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ ക്രിസ്മസ് -പുതുവത്സര ശുശ്രൂഷകള്‍ സംഘടിപ്പിച്ചു. ഡിസംബറില്‍ ക്രിസ്മസ് ദിനത്തിനു മുമ്പുള്ള വാരാന്ത്യങ്ങളില്‍ നാലു കൂടാരയോഗങ്ങളിലേയും ഭവനങ്ങളില്‍ ക്രിസ്മസ് കരോള്‍ സംഘടിപ്പിച്ചു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള ഇടവകജനങ്ങള്‍ പ്രായഭേദമെന്യെ ശൈത്യത്തിലും കരോള്‍ഗാനങ്ങള്‍ പാടി ഭവനങ്ങള്‍ സന്ദര്‍ശിച്ചു.

24ന് രാത്രി എട്ടിന് ഇടവക വികാരി ഫാ. ഫിലിപ്പ് രാമച്ചനാട്ട് തിരുപ്പിറവി ശുശ്രൂഷകള്‍ക്ക് ആരംഭം കുറിച്ചു. തുടര്‍ന്നു സ്നേഹവിരുന്നും നടന്നു.

31ന് രാത്രി 11.30 ന് നടന്ന ആരാധനയ്ക്കും പ്രത്യേക പുതുവത്സര പ്രാര്‍ഥനയ്ക്കും ദിവ്യബലിക്കും ഇടവക വികാരി ജോര്‍ജ് പള്ളിപ്പറമ്പില്‍ നേതൃത്വം നല്‍കി.

ക്രിസ്മസ്-പുതുവത്സര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയ കൈകാരന്‍മാര്‍ക്കും പാരിഷ് കൌണ്‍ലിനും ഫാ. ഫിലിപ്പ് രാമച്ചനാട്ട് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം