മൈ ഡോക്ടര്‍ സൌജന്യ മെഡിക്കല്‍ ക്യാമ്പ് ജനുവരി എട്ടിന്
Monday, January 4, 2016 10:17 AM IST
ദുബായി: ദുബായി കെഎംസിസി ആരോഗ്യ വിഭാഗമായ മൈ ഡോക്ടര്‍ ആക്സസ് ആസ്റര്‍ മലബാര്‍ ഗോള്‍ഡ് എന്നിവരുമായി സഹകരിച്ച് നടത്തുന്ന സൌജന്യ തുടര്‍ ചികിത്സാ, രോഗനിര്‍ണയ-മരുന്നു വിതരണ ക്യാമ്പ് ജനുവരി എട്ടിന് (വെള്ളി) രാവിലെ എട്ടു മുതല്‍ ദുബായി കെഎംസിസി ആസ്ഥാനത്ത് നടക്കും.

ഡോ. സോണിയ (ഗൈനക്കോളജിസ്റ്) ഡോ. ആസ്ദിന്‍ (ജനറല്‍ മെഡിസിന്‍) എന്നിവരുടെ സേവനം ലഭ്യമാണ്. രക്ത സമ്മര്‍ദം, പ്രമേഹം, അമിതവണ്ണ നിര്‍ണയം, സൌജന്യ മരുന്നുവിതരണം തുടങ്ങിയ മള്‍ട്ടി സ്പെഷാലിറ്റി സൌകര്യം ഉണ്ടായിരിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റര്‍ ചെയ്ത് രാവിലെ എട്ടിന് ടോക്കണ്‍ കരസ്ഥമാക്കേണ്ടതാണ്. തുടര്‍ ചികിത്സക്ക് വരുന്നവര്‍ നിര്‍ബന്ധമായും നേരത്തെ പരിശോധന നടത്തിയ മുഴുവന്‍ റെക്കോര്‍ഡുകളുമായി വരേണ്ടതാണ്.

സ്ത്രീകള്‍ രജിസ്റര്‍ ചെയ്യാന്‍ വിളിക്കേണ്ട നമ്പര്‍ 050 7740762,055 7513154. വിവരങ്ങള്‍ക്ക്:04 2727773.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍