തുംബൈ ഹോസ്പിറ്റലിന്റെ സ്തനാര്‍ബുദ ബോധവത്കരണ പരിപാടി ജനുവരി 11ന്
Monday, January 4, 2016 8:04 AM IST
ദുബായി: യുഎഇ-ലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തുംബൈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ദുബായി ഖിസീസില്‍ പ്രവര്‍ത്തിക്കുന്ന തുംബൈ ഹോസ്പിറ്റല്‍ ദുബായില്‍ സ്തനാര്‍ബുദ ബോധവത്കരണ പരിപാടി ജനുവരി 11നു സംഘടിപ്പിക്കുന്നു.

ദുബായി ടാക്സി കോര്‍പറേഷന്റെ സഹകരണത്തോടെ നടത്തുന്ന സ്തനാര്‍ബുദ ബോധവത്കരണ പരിപാടി രാവിലെ 9.30ന് ഉദ്ഘാടനം ചെയ്യും. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി പൊതുസമൂഹത്തില്‍ സ്തനാര്‍ബുദത്തെ സംബന്ധിച്ച് ബോധവത്കരണം നടത്തുന്നതിലൂടെ മുന്‍കരുതല്‍ എടുക്കുന്നതിനും പ്രാരംഭഘട്ടത്തില്‍ ചികിത്സ തേടുന്നതിനും പരിപാടി ഉപകരിക്കുമെന്ന് തുംബൈ ഗ്രൂപ്പ് ഹെല്‍ത്ത് കെയര്‍ ഡിവിഷന്‍ വൈസ് പ്രസിഡന്റ് അക്ബര്‍ മൊയ്തീന്‍, ദുബായി ടാക്സി കോര്‍പറേഷന്‍ സിഇഒ യൂസഫ് അലി എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 0569583264, 0554274252.

റിപ്പോര്‍ട്ട്: ഷാജ് ഹമീദ്