പ്രമുഖ വാഗ്മി അബ്ദുസമദ് പൂക്കോട്ടൂരിനു ബഹറിനില്‍ ഉജ്വല സ്വീകരണം
Monday, January 4, 2016 8:01 AM IST
മനാമ: പ്രമുഖ ഇസ്ലാമിക ചരിത്ര പ്രഭാഷകനും ബഹു ഭാഷാ പണ്ഡിതനുമായ സമസ്ത കേരള സുന്നി യുവജന സംഘം (എസ്വൈഎസ്) സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂരിനു ബഹറിന്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഉജ്ജ്വല സ്വീകരണം.

സമസ്ത ബഹറിന്‍ പ്രസിഡന്റ് സയിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങളുടെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ടിലെത്തിയ സമസ്തയുടെ കേന്ദ്ര ഏരിയ ഭാരവാഹികളുടെയും നേതാക്കളുടെയും പോഷക സംഘടനാ പ്രതിനിധികളുടെയും സാന്നിധ്യത്തിലാണു സ്വീകരണം നല്‍കിയത്.

'തിരുനബി സഹിഷ്ണുതയുടെ സ്നേഹ ദൂതര്‍' എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ജമാഅത്ത് ബഹറിന്‍ കേന്ദ്ര കമ്മിറ്റി ആചരിക്കുന്ന ഒരു മാസം നീണ്ടു നില്‍ക്കുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി ഗുദൈബിയ ഏരിയ സംഘടിപ്പിച്ച നബിദിന പരിപാടികളുടെ സമാപന സമ്മേളനത്തില്‍ സംബന്ധിക്കാനാണ് അബ്ദുസമദ് പൂക്കോട്ടൂര്‍ ബഹറിനിലെത്തിയത്.

സമസ്തയുടെ മദ്രസ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാ സാഹിത്യ പരിപാടികളാണ് ഏരിയ സമാപന ചടങ്ങുകളുടെ മുഖ്യ ആകര്‍ഷണം. ഇതില്‍ കുട്ടികളുടെ ബുര്‍ദ മജ് ലിസ്, ദഫ് പ്രോഗ്രാം, പ്രവാചക പ്രകീര്‍ത്തന പ്രഭാഷണങ്ങള്‍, ഗാനങ്ങള്‍ എന്നിവയും സമസ്ത കേന്ദ്ര ഏരിയ നേതാക്കളും പണ്ഡിതന്മാരും പങ്കെടുക്കുന്ന മൌലിദ് മജ്ലിസ്, സമൂഹ പ്രാര്‍ഥന എന്നിവയും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: 0097339234072, 39474715.