സെറിന്‍ ലൈല വര്‍ഗീസിന് സാറ്റ് (ടഅഠ ) പരീക്ഷയില്‍ ഉന്നത വിജയം
Monday, January 4, 2016 7:13 AM IST
ന്യൂജേഴ്സി: പതിനൊന്നാം ഗ്രേഡ് മലയാളി വിദ്യാര്‍ഥിനി സെറിന്‍ ലൈല വര്‍ഗീസ് സാറ്റ് (ടഅഠ) ടെസ്റിന്റെ ആദ്യ ശ്രമത്തില്‍ തന്നെ 2400/2400 സ്കോര്‍ ചെയ്ത് റിക്കാര്‍ഡ് വിജയം കൈവരിച്ചു. ന്യൂജേഴ്സിയിലെ ഈസ്റ് ബ്രൌണ്‍സ് വിക്കില്‍ സ്ഥിരതാമസക്കാരായ വര്‍ഗീസ് വര്‍ക്കിയുടെയും, സുമ വര്‍ഗീസിന്റെയും രണ്ടു മക്കളില്‍ ഇളയവളാണ് ഈ മിടുക്കി.

സാറ്റിന്റെ റീജണല്‍ തലത്തില്‍ ഒന്നാം റാങ്കും, നാഷണല്‍ തലത്തില്‍ മൂന്നാം റാങ്കും സെറിന്‍ സ്വന്തമാക്കി. വര്‍ഗീസ് വര്‍ക്കിയും (അനിയന്‍ കുഞ്ഞ്) കുടുംബവും ന്യൂജേഴ്സി കാര്‍ട്ടറൈറ്റ് സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗങ്ങളാണ്.

അതേസമയം, സെറിന്‍ മറ്റൊരു വിജയം കൈവരിച്ചതും അഭിനന്ദനമര്‍ഹിക്കുന്നു. നോര്‍ത്ത് അമേരിക്കയിലെ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് ഭദ്രാസനത്തിലെ സണ്‍ഡേ സ്കൂള്‍ പത്താം ഗ്രേഡില്‍ നടത്തിയ പരീക്ഷയില്‍ റീജണല്‍ തലത്തില്‍ ഒന്നാം റാങ്കും, നാഷണല്‍ തലത്തില്‍ മൂന്നാം റാങ്കും സെറിന്‍ കരസ്ഥമാക്കി.

ന്യൂജേഴ്സിയിലെ ങശററഹലലെഃ ഇീൌി്യ അരരമറല്യാ ീള അഹഹശലറ ഒലമഹവേ മിറ ആശീാലറശരമഹ ടരലിരല സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് സെറിന്‍. ഏക സഹോദരി സാറ ന്യൂജേഴ്സി റുട്ട്ഗേഴ്സ് യൂണിവേഴ്സിറ്റിയില്‍ ഒന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ്.

ഇത്തരത്തിലുള്ള കുട്ടികളുടെ വിജയം നമ്മെപ്പോലുള്ള ഇന്ത്യന്‍ സമൂഹത്തിന് പ്രത്യേകിച്ചും, മലയാളികളായ നമുക്ക് അഭിമാനകരമാണ്. ന്യൂജേഴ്സിയില്‍നിന്നു ലാലു കുര്യാക്കോസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം