കെസിസിഎന്‍എ കണ്‍വന്‍ഷന്‍ സുവനീര്‍ പ്രകാശനം ചെയ്തു
Monday, January 4, 2016 7:13 AM IST
ഷിക്കാഗോ : ഷിക്കാഗോയില്‍ നടത്തപ്പെട്ട പതിനൊന്നാമത് നോര്‍ത്തമേരിക്കന്‍ ക്നാനായ കത്തോലിക്കാ കണ്‍വന്‍ഷനോടനുബന്ധിച്ച് കെസിസിഎന്‍എ തയാറാക്കിയ സുവനീറിന്റെ പ്രകാശനകര്‍മം കോട്ടയം ബിസിഎം കോളേജ് പ്രിന്‍സിപ്പല്‍ പ്രഫ. ഷീലാ സ്റീഫന്‍ ആദ്യകോപ്പി ഷിക്കാഗോ കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലിക്ക് നല്‍കികൊണ്ട് നിര്‍വഹിച്ചു. ഐറിഷ് അമേരിക്കന്‍ കള്‍ച്ചറല്‍ സെന്ററില്‍വച്ച് നടത്തപ്പെട്ട ക്നാനായ നൈറ്റിനോടനുബന്ധിച്ച് കെസിസിഎന്‍എ പ്രസിഡന്റ് സണ്ണി പൂഴിക്കാലായുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ ലിന്‍സണ്‍ കൈതമലയില്‍ ആമുഖസന്ദേശം നല്‍കി.

സുവനീര്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ നേതൃത്വം നല്‍കിയ ലിന്‍സണ്‍ കൈതമലയില്‍ (ചെയര്‍മാന്‍), ഡോമി തറയില്‍, ജിമ്മി കുന്നശ്ശേരി, ഷിബു കിഴക്കേക്കുറ്റ്, സ്റീഫന്‍ കണ്ടാരപ്പള്ളില്‍, എബിന്‍ കുളത്തില്‍ കരോട്ട്, ഫിയോണ വാച്ചാച്ചിറ എന്നിവരടങ്ങുന്ന സുവനീര്‍ കമ്മറ്റിയെയും, സണ്ണി പൂഴിക്കാലാ, ജോസ് എടാട്ടുകുന്നേല്‍, സക്കറിയ ചേലക്കല്‍, പയസ് വേളൂപ്പറമ്പില്‍, ജോസ് ഉപ്പൂട്ടില്‍ എന്നിവരടങ്ങുന്ന കെസിസിഎന്‍എ എക്സിക്യൂട്ടീവ് കമ്മറ്റിയെയും യോഗത്തില്‍ പ്രത്യേകം അഭിനന്ദിച്ചു.

ഫാ. തോമസ് മുളവനാല്‍, ഫാ. അബ്രഹം മുത്തോലത്ത്, റോയി നെടുംചിറ, ജീനോ കോതാലടിയില്‍, സ്റീഫന്‍ കിഴക്കേക്കുറ്റ്, സണ്ണി ഇടിയാലില്‍, സക്കറിയ ചേലക്കല്‍, പ്രതിഭ തച്ചേട്ട്, റ്റിനു പറഞ്ഞാട്ട്, ജോര്‍ജ് തോട്ടപ്പുറം, സിറിയക് കൂവക്കാട്ടില്‍, ദീപു കണ്ടാരപ്പള്ളില്‍, ജിബിറ്റ് കിഴക്കേക്കുറ്റ്, ഷോണ്‍ മുല്ലപ്പള്ളില്‍ തുടങ്ങിയവര്‍ പ്രകാശനചടങ്ങില്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: ജീനോ കോതാലടിയില്‍