ഷിക്കാഗോ സോഷ്യല്‍ ക്ളബിന്റെ മൂന്നാമതു ചീട്ടുകളി ടൂര്‍ണമെന്റ് ഫെബ്രുവരി 20-ന്
Monday, January 4, 2016 7:12 AM IST
ഷിക്കാഗോ: വടംവലി ടൂര്‍ണമെന്റിനുശേഷം ഷിക്കാഗോ സോഷ്യല്‍ ക്ളബ് വിഭാവനം ചെയ്യുന്ന അടുത്ത പരിപാടിയാണു ചീട്ടുകളി മത്സരം. ബുദ്ധിയും തന്ത്രവും ഭാഗ്യവും തമ്മില്‍ ഏറ്റുമുട്ടുന്ന നാടന്‍ ചീട്ടുകളി മത്സരം 2016 ഫെബ്രുവരി 20-നു ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ഷിക്കാഗോ കെസിഎസ് കമ്യൂണിറ്റി സെന്ററില്‍ വച്ച് (5110 ച. ഋഹീി (മ്ല), ഇവശരമഴീ 60630) നടത്തപ്പെടുന്നു. ഇതിലേക്ക് 18 വയസിനു മേലുള്ള എല്ലാ മലയാളികളായ സ്ത്രീ-പുരുഷ ഭേദമെന്യേ പങ്കെടുക്കാവുന്നതാണ്. (മത്സരം ഫീസ് വച്ച് നിയന്ത്രിച്ചിരിക്കുന്നു).

28 (ലേലം ടീം 3 പേര്‍), റെമ്മി (ഒരു ബാച്ച് 8 പേര്‍). 28 (ലേലം) ഒന്നാം സമ്മാനം ലഭിക്കുന്ന ടീമിനു ജോമോന്‍ തൊടുകയില്‍ സ്പോണ്‍സര്‍ ചെയ്ത 1001 ഡോളറും ലൂക്കാച്ചന്‍ തൊടുകയില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനം ലഭിക്കുന്ന ടീമിനു ലൂക്കാച്ചന്‍ പൂഴിക്കുന്നേല്‍ സ്പോണ്‍സര്‍ ചെയ്ത 501 ഡോളറും ഏലിയാമ്മ പൂഴിക്കുന്നേല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും ലഭിക്കുന്നതാണ്.

റെമ്മി ഒന്നാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്കു ടിറ്റോ കണ്ടാരപ്പള്ളില്‍ സ്പോണ്‍സര്‍ ചെയ്യുന്ന 1001 ഡോളറും, ജേക്കബ് തോമസ് കണ്ടാരപ്പള്ളില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് ജിബി കൊല്ലപ്പള്ളി സ്പോണ്‍സര്‍ ചെയ്ത 501 ഡോളറും, തോമസ് കൊല്ലപ്പള്ളി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും ലഭിക്കുന്നതാണ്.

ഈ വാശിയേറിയ മത്സരങ്ങളിലേക്ക് എല്ലാ മലയാളികളേയും, ടൂര്‍ണമെന്റ് കണ്‍വീനര്‍മാരായ പീറ്റര്‍ കുളങ്ങര, അലക്സ് പടിഞ്ഞാറേല്‍, പ്രസിഡന്റ് സാജു കണ്ണമ്പള്ളി, വൈസ് പ്രസിഡന്റ് സിബി കദളിമറ്റം, സെക്രട്ടറി ജോയി നെല്ലാമറ്റം, ട്രഷറര്‍ സണ്ണി ഇണ്ടിക്കുഴി, ജോയിന്റ് സെക്രട്ടറി പ്രദീപ് തോമസ്, ടൂര്‍ണമെന്റ് കമ്മിറ്റി അംഗങ്ങള്‍, അതുപോലെ സോഷ്യല്‍ ക്ളബിന്റെ എല്ലാ അംഗങ്ങളും കെ.സി.എസ് കമ്യൂണിറ്റി സെന്ററിലേക്കു സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പീറ്റര്‍ കുളങ്ങര (1 847 951 4476), അലക്സ് പടിഞ്ഞാറേല്‍ (1 847 962 5880), സാജു കണ്ണമ്പള്ളി (1 847 791 1824). മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം