രമണി തോമസ് ഫിലാഡല്‍ഫിയയിയില്‍ നിര്യാതയായി
Monday, January 4, 2016 7:12 AM IST
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ കാര്‍ഡോണ്‍ ഇന്‍ഡസ്ട്രീസ് ഉദ്യോഗസ്ഥന്‍ തോമസ് ഏബ്രാഹാമിന്റെ പത്നിയും, തിരുവല്ല കുറിയന്നൂര്‍ മേപ്പുറത്തു എബ്രഹാം ചാക്കോയുടെയും ശോശാമ്മ ഏബ്രാഹാമിന്റെയും മകളുമായ രമണി തോമസ് (52), ജനുവരി രണ്ടിനു ഫിലാഡല്‍ഫിയായില്‍ നിര്യാതയായി.

പൊതുദര്‍ശനം ഫിലാഡല്‍ഫിയ അണ്‍ഡ്രൂ അവന്യുവിലുള്ള സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ ജനുവരി അഞ്ചിനു (ചൊവ്വാഴ്ച) വൈകുന്നേരം 6:30 മുതല്‍ ഒമ്പതു വരെയും, ഫ്യൂണറല്‍ സര്‍വീസ് ജനുവരി ആറിനു രാവിലെ ഒമ്പതു മുതല്‍ 10:30 വരെയും നടത്തപ്പെടും. തുടര്‍ന്നു ബൈബറി റോഡിലുള്ള ഫോറസ്റ് ഹില്‍സ് സെമിത്തേരിയില്‍ സംസ്കരിക്കും .

2010ല്‍ ഫിലാഡല്‍ഫിയയില്‍ എത്തിയ രമണി തോമസ്, ഫിലാഡല്‍ഫിയായിലെ കോട്ട്മാന്‍ ഹെല്‍ത്ത് സെന്റെറില്‍ ജോലി ചെയ്തുവരികയായിരുന്നു. രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം