ജിഷമോള്‍ മാണി ചാലിക്കോട്ടയില്‍ ഷിക്കാഗോയില്‍ നിര്യാതയായി
Monday, January 4, 2016 7:12 AM IST
ഷിക്കാഗോ: എരുമേലി, ചാലിക്കോട്ടയില്‍ കുടുംബാംഗവും, ഇപ്പോള്‍ ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരനുമായ ബിജോ സി. മാണി ചാലിക്കോട്ടയിലിന്റെ ഭാര്യ ജിഷമോള്‍ മാണി ചാലിക്കോട്ടയില്‍ (37) ഷിക്കാഗോയില്‍ നിര്യാതയായി.

പരേത കൂടല്ലൂര്‍ എറുകാട്ടുമ്യാലില്‍ ഏബ്രഹാം-അന്നമ്മ ദമ്പതികളുടെ മകളാണ്. (ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഇടവകാംഗങ്ങള്‍). ജിനോ ഏബ്രഹാം പരേതയുടെ ഏക സഹോദരനാണ്. മക്കള്‍: ജേക്കബ് മാണി, ജോഷ്വാ മാണി, ഐഷയാ മാണി.

ബിജി. സി. മാണി (ഷിക്കാഗോ മലയാളി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി), ബിജു സി. മാണി, ബിനി മാണി എന്നിവര്‍ ഭര്‍ത്തൃസഹോദരങ്ങളാണ്.

ജനുവരി അഞ്ചിനു (ചൊവ്വാഴ്ച) വൈകുന്നേരം നാലു മുതല്‍ ഒമ്പതു വരെ ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയ ഹാളില്‍ പൊതുദര്‍ശനം നടത്തപ്പെടും.

ജനുവരി ആറിനു (ബുധനാഴ്ച) രാവിലെ പത്തിനു സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും, തുടര്‍ന്നു നൈല്‍സിലുള്ള മേരി ഹില്‍ സെമിത്തേരിയില്‍ സംസ്കാരം നടത്തുന്നതുമാണ്. (8600 ച. ങശഹംമൌസലല, ചശഹല60714). കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജി സി. മാണി (847 650 1398), റോയി കണ്ണോത്തറ (630 290 8756).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം