ലുലു മലര്‍വാടി കിഡ്സ് ക്യാമ്പിന് പ്രൌഡോജ്ജ്വല തുടക്കം
Saturday, January 2, 2016 10:50 AM IST
അല്‍ കോബാര്‍: കുട്ടികളുടെ വിന്റര്‍ വെക്കേഷനോടനുബന്ധിച്ച് ലുലു മലര്‍വാടിയുമായി ചേര്‍ന്ന് നടത്തിയ ഒഴിവുകാല സഹവാസത്തിന് പ്രൌഡമായ സമാരംഭം.

അല്‍ കോബാര്‍ ലുലുവില്‍ നടന്ന കിഡ്സ് ക്യാമ്പ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതിയംഗം റഷീദ് ഉമര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ റഫീഖ്, മാനേജര്‍മാരായ സുനീര്‍, മുഹമ്മദ്, മീഡിയ ആന്‍ഡ് അഡ്വര്‍ടൈസിംഗ് മാനേജര്‍ നജ്മുദ്ദീന്‍, മലര്‍വാടി എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുല്‍ റഷീദ്, റിയാസ് കൊച്ചി എന്നിവര്‍ പങ്കെടുത്തു.

രണ്ട്, മൂന്ന്, നാല് ക്ളാസിലെ വിദ്യാര്‍ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിംഗ് മത്സരവും നടന്നു.

ഹബീബ് മൊഗ്രാല്‍ പരിപാടിയുടെ അവതാരകനായിരുന്നു. കെ.ടി. ഷജീര്‍, സഫ്വാന്‍, നിസാര്‍, യൂസുഫ്, നവാസ്, ഷൈന്‍, ബാദുഷ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം