കെഎംസിസി പ്രതിഭാ സംഗമം നടത്തി
Saturday, January 2, 2016 10:15 AM IST
ദുബായി: ജീവകാരുണ്യ രംഗത്ത് സജീവമായതോടൊപ്പം സാമൂഹ്യ പ്രശ്നങ്ങളില്‍ ഇടപെടലുകള്‍ നടത്തുകയും കലാ കായിക രംഗത്ത് പ്രോത്സാഹനപരമായ ചലനങ്ങള്‍ നടത്തുകയും ചെയ്തു പ്രവാസലോകത്ത് പ്രവര്‍ത്തനനിരതമായതിലൂടെ കെഎംസിസി തുല്യതയില്ലാത്ത സംഘടനയായി മാറിയിരിക്കുന്നുവെന്ന് സാമൂഹ്യ പ്രവര്‍ത്തകനും പി.ജി.റ്റി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറുമായ അഡ്വ. സിറാജുദ്ദീന്‍.

ദുബായി കെഎംസിസി സംഘടിപ്പിച്ച പ്രതിഭാ സംഗമത്തില്‍ ദേശിയ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ കലാ കായിക വിജ്ഞാന സാഹിത്യ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഗമം ദുബായി കെഎംസിസി പ്രസിഡന്റ് അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു. സ്പോര്‍ട്സ് കമ്മിറ്റി ചെയര്‍മാന്‍ ആവയില്‍ ഉമ്മര്‍ ഹാജിയുടെ അധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരത മിഷന്‍ ബോര്‍ഡ് മെംബറും മുസ്ലിം ലീഗ് നേതാവുമായ അഡ്വ. എ.എ. റസാക്ക് മുഖ്യ പ്രഭാഷണം നടത്തി. ദുബായി കെഎംസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിചാണ്ടി ആമുഖ പ്രഭാഷണം നടത്തി. ഭാരവാഹികളായ അഡ്വ. സാജിദ് അബൂബക്കര്‍, ഉസ്മാന്‍ ഹാജി തലശേരി, ഹസൈനാര്‍ തോട്ടുംഭാഗം, മുഹമ്മദ് പട്ടാമ്പി, ഇസ്മായില്‍ ഏറാമല, അബ്ദുല്‍ ഖാദര്‍ അരിപാമ്പ്ര, എന്‍.കെ. ഇബ്രാഹിം, ആര്‍. ഷുക്കൂര്‍, ഹനീഫ് കല്‍മട്ട, ഇസ്മായില്‍ അരൂകുറ്റി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സര്‍ഗോത്സവം, സ്പോര്‍ട്സ് മീറ്റ് ഭാരവാഹികളായ സുബൈര്‍ വെള്ളിയോട്, അഷ്റഫ് പള്ളിക്കര, കെ.വി. ഹഫ്നാസ്, ഇബ്രാഹിം ഇരിട്ടി, റയീസ് കോട്ടയ്ക്കല്‍, അഷ്റഫ് പിള്ളകാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പി.എ. അബാസ് ഹാജിയെ അനുസ്മരിച്ച്, യുസഫ് പൂനൂരും രണ്ടത്താണി ഹംസയുടെ ഓര്‍മകളുണര്‍ത്തി അദ്ദേഹത്തിന്റെ ഗാനം അഹമ്മദ് സാലിയും ആലപിച്ചു. സര്‍ഗോത്സവം ചെയര്‍മാന്‍ അഷ്റഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും സ്പോര്‍ട്സ് കമ്മിറ്റി കണ്‍വീനര്‍ ഹംസ ഹാജി മാട്ടുമ്മല്‍ നന്ദിയും പറഞ്ഞു. അബ്ദുല്‍ ഹമീദ് വടക്കേകാട് ഖിറാ അത്ത് നടത്തി.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍