ദോഹ: മാനവ ഐക്യവും സാമൂഹ്യ സൌഹാര്‍ദവും ഉദ്ഘോഷിച്ച് തെരഞ്ഞെടുത്ത ഗാനങ്ങള്‍ കോര്‍ത്തിണക്കി മീഡിയ പള്‍സും ഫ്രെയിം വണ്‍ മീഡിയയും സംയുക്തമായി സംഘടിപ്പിച്ച 'വെല്‍ക്കം 2016' എന്ന സംഗീത പരിപാടി അരങ്ങേറി.
ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ അശോകാ ഹാളില്‍ നടന്ന സംഗീത പരിപാടി കേരളത്തിന്റെ ചരിത്രവും പാരമ്പര്യവും വിളിച്ചോതിയ ഗാനങ്ങള്‍ മനുഷ്യ മനസുകളില്‍ സ്നേഹത്തിന്റേയും സൌഹാര്‍ദത്തിന്റേയും സന്ദേശങ്ങള്‍ വിരിയിച്ചപ്പോള്‍ നഷ്ടപ്പെട്ട ഒരുമയുടെ വീണ്െടടുപ്പ് മാത്രമേ പ്രശ്നത്തിന് പരിഹാരമുളളൂവെന്ന് സദസ് തിരിച്ചറിഞ്ഞു. സംഗീതം മനസുകളെ തരളിതമാക്കുകയും മാനവ സൌഹാര്‍ദത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തപ്പോള്‍ കുഞ്ഞുണ്ണി മാഷിന്റെ അനശ്വരങ്ങളായ ഒന്നായാല്‍ നന്നായി, നന്നായാല്‍ ഒന്നായി എന്ന വരികള്‍ പുതുവല്‍സര പ്രതിജ്ഞയായി സദസ് ഏറ്റെടുത്തു.
മീഡിയ പ്ളസ് സിഇഒ അമാനുള്ള വടക്കാങ്ങര പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ലഹരിയുടെ ഇരുണ്ട ലോകത്തേക്ക് ഇഴഞ്ഞു കൊണ്ടല്ല നന്മയുടെ സന്ദേശം പ്രസരിപ്പിച്ചുകൊണ്ടാണ് പുതുവര്‍ഷത്തെ നാം വരവേല്‍ക്കേണ്ടതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
സന്ദേശ പ്രധാനങ്ങളായ ഗാനങ്ങളോടൊപ്പം പ്രവാസത്തിന്റെ നൊമ്പരങ്ങളില്‍ ചാലിച്ച ഗാനങ്ങളും ആഘോഷപാട്ടുകളുമായപ്പോള് സദസൊന്നടങ്കം ആസ്വാദനത്തിന്റെ പാരമ്യതയിലെത്തി കൈയടിച്ചും നൃത്തം ചവിട്ടിയും കലാകാരന്മാരെ പ്രോല്‍സാഹിപ്പിച്ചു.
'കേരളം കേരളം കേളികൊട്ടുയരുന്ന കേരളം' എന്ന ഗാനത്തോടുകൂടിയാണ് മൂന്ന് മണിക്കൂര്‍ നീണ്ട സംഗീത വിരുന്ന് തുടങ്ങിയത്. മലയാളി മനസില്‍ ഗൃഹാതുരത്വവും സാമൂഹ്യ സൌഹാര്‍ദത്തിന്റെ അലയൊലികളുമുയര്ത്തിയ ആ ഗാനം ദൈവത്തിന്റെ സ്വന്തം നാടിന്റെ പ്രകൃതി സൌന്ദര്യവും പാരമ്പര്യവും സദസിനെ ഓര്‍മിപ്പിച്ചു. തുടര്‍ന്നുവന്ന തുഞ്ചന്റെ പൈങ്കിളി പാടിയ പാട്ടും പാടി ഉണരുന്ന നാട് എന്ന ഗാനം കേരളത്തിന്റെ മതേതര സൌഹാര്ധവും മൈത്രിയും അടിവരയിടുന്നതായിരുന്നു. മദ്യവും മയക്കുമരുന്നുകളും കൂടുംബ ബന്ധങ്ങളെ തകര്‍ക്കുകയും സ്ത്രീകളെ വഴിയാധാരമാക്കുകയും ചെയ്യുന്നതിനെതിരെയുള്ള നാടന്‍ പാട്ടുകള്‍ കുടുബബന്ധത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തി.
സാമൂഹ്യ സൌഹാര്ദത്തിനായി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ എല്ലാവരും തയാറാവണമെന്നും നാം ജീവിക്കുന്ന കാലത്ത് ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തമാണതെന്നും പരിപാടി ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ കള്‍ചറല്‍ പ്രസിഡന്റ് കെ. ഗീരീഷ് കുമാര്‍ പറഞ്ഞു. കോര്‍പറേറ്റ് സോഷ്യല്‍ റസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായി പരിപാടിയുമായി സഹകരിച്ച മന്‍ഹല്‍ ഗ്രൂപ്പ്, ഖത്തര്‍ ഏഷ്യാ ഡവലപ്മെന്റ്, ഫയര്‍ ഫ്ളോ ടെക്നിക്കല്‍ സര്‍വീസസ് ആന്‍ഡ് ട്രേഡിംഗ്, സ്റാര്‍ കാര്‍ ആക്സസറീസ് എന്നിവര്‍ക്കുള്ള ഉപഹാരങ്ങളും അദ്ദേഹം വിതരണം ചെയ്തു. മന്‍ഹല്‍ ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് മാനേജര്‍ റബീല്‍ റഹ്മാന്, ഖത്തര്‍ ഏഷ്യാ ഡവലപ്മെന്റ് സിഇഒ സി.പി.എ. ജലീല്‍, ഫയര്‍ ഫ്ളോ ടെക്നിക്കല്‍ സര്‍വീസസ് ആന്‍ഡ് ട്രേഡിംഗ്, മാനേജിംഗ് ഡയറക്ടര്‍ ഒ. സജീവ്, സ്റാര്‍ കാര്‍ ആക്സസറീസ് മാനേജിംഗ് ഡയറക്ടര്‍ നിയമത്തുല്ല കോട്ടക്കല്‍ എന്നിവര്‍ ഉപഹാരം സ്വീകരിച്ചു. സംസ്കൃതി ജനറല്‍ സെക്രട്ടറി കെ.കെ. ശങ്കരന്, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഷീലാ ഫിലിപ്പ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഫ്രയിം വണ്‍ മീഡിയ മാനേജര്‍ ഇ.പി. ബിജോയ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്പീഡ്ലൈന്‍ പ്രിന്റിംഗ് പ്രസ് മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന് മുഹമ്മദ്, ബ്രാഡ്മ ഗ്രൂപ്പ് ചെയര്മാന് കെ.എല്‍. ഹാഷിം, മീഡിയ പ്ളസ് മാര്‍ക്കറ്റിംഗ് കോഓര്‍ഡിനേറ്റര്‍ അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കേരളത്തിനകത്തും പുറത്തും നിരവധി സ്റേജ് ഷോകളിലൂടെ ആസ്വാദകര്‍ക്ക് പ്രിയങ്കരരായ സജില സലിം, മന്‍സൂര്‍, ദോഹയിലെ ഗായക നിരയില്‍ നിന്നും മുഹമ്മദലി വടകര, ഷക്കീര്‍ പാവറട്ടി, വിനോദ്, ഹാദിയ സക്കരിയ, നൌഷി എന്നിവരാണ് തെരഞ്ഞെടുത്ത ഗാനങ്ങളിലൂടെ സംഗീത നിശ അവിസ്മരണീയമാക്കിയത്. ഷറഫുദ്ദീന് തങ്കയത്തില്‍, ടി. മുഹമ്മദ് റഫീഖ്, അഫ്സല് കിളയില്‍, സൈദ് അലവി അണ്േടക്കാട്, സിയാഹുറഹ്മാന്‍ മങ്കട, ഷബീറലി കൂട്ടില്‍, കാജാ ഹുസന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.