വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ക്ക് സ്വീകരണം നല്‍കി
Saturday, January 2, 2016 8:22 AM IST
കുവൈത്ത്: കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ക്ക് കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ സ്വീകരണം നല്‍കി.

വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ നേതൃത്ത്വത്തില്‍ നടക്കുന്ന പരിപാടികളെ കെകെഎംഎ അനുമോദിച്ചു. സംഘടനയുടെ ആദരം പേട്രണ്‍ സഗീര്‍ തൃക്കരിപ്പൂര്‍, വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ഫത്താഹ് തൈയില്‍ എന്നിവര്‍ ചേര്‍ന്ന് നല്‍കി.

ചടങ്ങില്‍ പ്രസിഡന്റ് ഇബ്രാഹിം കുന്നില്‍ അധ്യക്ഷത വഹിച്ചു. പേട്രണ്‍ സഗീര്‍ തൃക്കരിപ്പൂര്‍ അനുമോദന പ്രഭാഷണം നടത്തി. ഗള്‍ഫുകാര്‍ എല്ലാവരും സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ ആണെന്ന ധാരണ ശരിയല്ലെന്നും ഇത്തരം പാവപ്പെട്ട ആളുകള്‍ക്കുവേണ്ടി കെകെഎംഎ നടപ്പിലാക്കി നല്‍കി വരുന്ന ചികിത്സാ സഹായ പദ്ധതി, ഭാവന നിര്‍മാണ സഹായ പദ്ധതി, പ്രവാസികളുടെ മക്കള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള വിദ്യാഭ്യാസ പദ്ധതി തുടങ്ങിയവ ശ്ളാഘനീയമാണ്. മരണമടഞ്ഞ അംഗങ്ങളുടെ കുടുംബങ്ങള്‍ക്കായുള്ള സുരക്ഷാ പദ്ധതിയെ റഷീദലി തങ്ങള്‍ പ്രത്യേകം അഭിനന്ദിച്ചു. വൈസ് ചെയര്‍മാന്‍ ഫത്താഹ് തൈയില്‍ സ്വാഗതവും വര്‍ക്കിംഗ് പ്രസിഡന്റ് കെ.സി. റഫീഖ് നന്ദിയും പറഞ്ഞു. ജനറല്‍ സെക്രട്ടറി കെ. ബഷീര്‍, വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അബ്ദുല്‍ സലാം. ബി.എം. ഇഖ്ബാല്‍, അഹമ്മദി സോണല്‍ സെക്രട്ടറി റസാഖ് മേലടി എന്നിവര്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍