സമസ്ത മനാമ കേന്ദ്ര മദ്രസയില്‍ ദ്വിദിന മീലാദ് ഫെസ്റിന് തുടക്കമായി
Saturday, January 2, 2016 8:21 AM IST
മനാമ: സമസ്ത ബഹറിന്‍ നബിദിന കാമ്പയിന്റെ ഭാഗമായി മനാമയിലെ ഇര്‍ഷാദുല്‍ മുസ്ലിമീന്‍ ഹയര്‍ സെക്കന്‍ഡറി മദ്രസയില്‍ ദ്വിദിന മീലാദ് ഫെസ്റിന് വെള്ളിയാഴ്ച തുടക്കമായി.

'തിരുനബി സഹിഷ്ണുതയുടെ സ്നേഹ ദൂതര്‍' എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ജമാഅത്ത് കേന്ദ്ര കമ്മിറ്റി ആചരിക്കുന്ന മീലാദ് കാമ്പയിന്റെ ഭാഗമായാണ് മനാമയിലെ കേന്ദ്ര മദ്രസയില്‍ മീലാദ് ഫെസ്റ് സംഘടിപ്പിച്ചിരിക്കുന്നത്.

സ്വഫാ, മര്‍വാ എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകളുടെ കീഴില്‍ ജൂണിയര്‍, സീനിയര്‍, സബ്ജൂണിയര്‍ വിഭാഗങ്ങളിലായി വാശിയേറിയ കലാ മത്സര പരിപാടികളാണ് മീലാദ് ഫെസ്റിലുള്ളത്.

സമസ്ത മനാമ മദ്രസയിലെ കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ മാറ്റുരയ്ക്കുന്ന വിവിധ ഭാഷകളിലുള്ള പ്രോഗ്രാമുകള്‍, ദഫ്, ബുര്‍ദ ആലാപനം, പ്രവാചക പ്രകീര്‍ത്തന പ്രഭാഷണങ്ങള്‍, ഗാനങ്ങള്‍, തുടങ്ങി വൈവിധ്യമാര്‍ന്ന കലാ സാഹിത്യ പരിപാടികളാണ് മീലാദ് ഫെസ്റില്‍ രണ്ടു ദിവസമായി നടക്കുന്നത്.

മനാമ മദ്രസ ഹാളില്‍ നടന്ന മീലാദ് ഫൈസ്റ് ഉദ്ഘാടന ചടങ്ങ് സമസ്ത ബഹറിന്‍ പ്രസിഡന്റ് സയിദ് ഫക്റുദ്ദീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ഉസ്താദ് അഷ്റഫ് അന്‍വരി പരിപാടികള്‍ നിയന്ത്രിച്ചു. ഖാസിം റഹ്മാനി, ജമാല്‍ മുസ്ലിയാര്‍, ജനൂബ് ഹസനി, ഉമറുല്‍ ഫാറൂഖ് ഹുദവി, ഹാഫിള്‍ ശറഫുദ്ദീന്‍ മൌലവി, മൂസ മൌലവി, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, ഖാസിം മുസ്ലിയാര്‍, ജാബിര്‍ മൌലവി, സമസ്ത ഭാരവാഹികളായ എസ്.എം. അബ്ദുല്‍ വാഹിദ്, വി.കെ. കുഞ്ഞഹമ്മദ് ഹാജി, കളത്തില്‍ മുസ്തഫ, ശഹീര്‍ കാട്ടാമ്പള്ളി എന്നിവര്‍ പങ്കെടുത്തു.

വിവരങ്ങള്‍ക്ക്: 17227975.