സ്ത്രീ സുരക്ഷക്കും പുരോഗതിക്കും ധാര്‍മ്മികത അനിവാര്യം: എംജിഎം ശില്‍പ്പശാല
Saturday, January 2, 2016 6:07 AM IST
റിയാദ്: ധാര്‍മ്മികതയിലേക്കുള്ള തിരിച്ചുപോക്കിലൂടെ മാത്രമേ സ്ത്രീ പുരോഗതിയും സുരക്ഷയും കൈവരിക്കാന്‍ സാധിക്കൂവെന്നു റിയാദ് മുസ്ലിം ഗേള്‍സ് ആന്‍ഡ് വിമന്‍സ് മൂവ്മെന്റ് (റിയാദ് എംജിഎം) സംഘടന ശില്‍പ്പശാല അഭിപ്രായപ്പെട്ടു. സബീഹ വാഴക്കാട് അദ്ധ്യക്ഷത വഹിച്ചു. ആര്‍ഐസിസി ചെയര്‍മാന്‍ സുഫ്യാന്‍ അബ്ദുസലാം ശില്പശാല ഉദ്ഘാടനം ചെയ്തു. നബീല്‍ പയ്യോളി (സംഘടന, സംഘാടനം), ഉമര്‍ ഷരീഫ് (വനിതകളും സംഘബോധവും), മുബാറക് സലഫി (പ്രബോധകന്റെ ദൌത്യം) എന്നിവര്‍ ക്ളാസെടുത്തു. സുനീറ കടുങ്ങല്ലൂര്‍ സ്വാഗതം പറഞ്ഞു.

എംജിഎമ്മിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വിംഗുകളുടെ ഭാരവാഹികളായി ശഹാന യുകെ., സബീഹ എം. ടി., ഫാത്തിമ ഹുസ്ന, സോണിയ ഫാത്തിമ, അസീല അരീക്കോട് (പ്ളാനിംഗ് & ഓര്‍ഗനൈസേഷന്‍), റജുല പൂക്കോട്ടുംപാടം, മുനീറ മുഹമ്മദ്, ഹുസ് ന അരീക്കോട്, ഫാത്തിമ കോഴിക്കോട്, റഷീദ കൊല്ലം, ഖദീജ കൊല്ലം (നിച്ച് ഓഫ് ട്രൂത്ത്), സഈദ പേരാമ്പ്ര, നുനൂ റഷാ അബ്ദുല്‍ഖാദര്‍, നസീറ, ഷിജിന അരീക്കോട്, രഹന എം.കെ (ക്യൂഎച്ച്എല്‍സി & ദഅവ), റഹന പൂക്കോട്ടൂര്‍, ആമിനാബി പൊന്നാനി, അശ്റിന്‍ ആലപ്പുഴ, ശര്‍മിന കോഴിക്കോട്, ഷമീമ കൊച്ചി (റിലീഫ് & ഫിനാന്‍സ്), ആമിന കോഴിക്കോട്, നൌഷിന്‍ മംഗലാപുരം, സുനീറ കടുങ്ങല്ലൂര്‍, ഷമീമ ബദീഅ (വിദ്യാഭ്യാസം & ടീന്‍സ് വിംഗ്), ആരിഫ അത്തോളി, സാജിദ, ആയിഷ ഉമര്‍, ഷെറിന്‍ അമരമ്പലം (ഐടി. & പ്രൊഫഷണല്‍ വിംഗ്), നുബ്ല ഓമാനൂര്‍, ബീന ആലപ്പുഴ, ബരീറ മോങ്ങം, ഫൌസിയ (ഇവന്റ് മാനേജ്മെന്റ്, സിഡി. & പബ്ളിക്കേഷന്‍സ്) എന്നിവരെ തിരഞ്ഞെടുത്തു.