ഡിട്രോയിറ്റ് മലയാളി അസോസിയേഷന് യുവ നേതൃത്വം
Saturday, January 2, 2016 6:07 AM IST
ഡിട്രോയിറ്റ്: തടാകങ്ങളുടെ നാടായ മിഷിഗണ്‍ സംസ്ഥാനത്തില്‍ ഏകദേശം 35 വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്നതും, അംഗസംഖ്യകൊണ്ട് മിഷിഗണിലെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ 2016 വര്‍ഷത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. 2015 ഡിസംബര്‍ പന്ത്രണ്ടാം തീയതി നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വച്ചു ഐക്യ കണ്ീമായാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ചീഫ് ഇലക്ഷന്‍ ഓഫിസറായി തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് മേല്‍നോട്ടം വഹിച്ചത് ബിഒടി ചെയര്‍മാന്‍ ജോര്‍ജ് വണ്ണിലമായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ പിആര്‍ഒയും, സംഘടനാ പ്രവര്‍ത്തനങ്ങളില്‍ മുന്‍പരിചയവും കൈ മുതലായുള്ള സൈജന്‍ കണിയേടിക്കലിനെയാണ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഡിട്രോയിറ്റില്‍ വച്ചു നടന്ന പല നാടകങ്ങളുടെയും സ്റ്റേജ് ഷോകളുടെയും സംവിധാനവും സൈജന്‍ ചെയ്തിട്ടുണ്ട്. നോബിള്‍ തോമസാണ് സെക്രട്ടറി പദം അലങ്കരിക്കുന്നത്. ട്രഷററായി പ്രിന്‍സ് എബ്രഹാമിനെയാണ് തിരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റായി ജിജി പോളിനെയും, ജോയിന്റ് സെക്രട്ടറിയായി ശാലിനി ജയപ്രകാശിനേയും, ജോയിന്റ ട്രഷററായി സൂര്യ ഗിരീഷ് എന്നിവരെയുമാണ് പൊതുയോഗത്തില്‍ വച്ചു തിരഞ്ഞെടുത്തത്. വിമന്‍സ് ഫോറം പ്രസിഡന്‍ഡായി ഷാലു ഡേവിഡിനേയും സെക്രട്ടറിയായി ബോണി കോയിത്തയേയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. യൂത്ത് ഫോറം പ്രസിഡന്റായി വര്‍ക്കി പെരിയപുറത്തിനേയാണ് തിരഞ്ഞെടുത്തത്.

ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍മാനായി മാത്യൂസ് ചെരുവിലിനേയും, വൈസ് ചെയര്‍മാനായി പോള്‍ കുര്യാക്കോസിനേയും, സെക്രട്ടറിയായി മോഹന്‍ പനങ്കാവിലിനേയും തിരഞ്ഞെടുത്തു.
പുതുതായി തിരഞ്ഞെടുത്ത ഭാരവാഹികള്‍ക്ക്, മുന്‍ ഭാരവാഹികളായ പ്രസിഡന്റ് റോജന്‍ തോമസ്, സെക്രട്ടറി ആകാശ് എബ്രഹാം, ട്രഷറാര്‍ ഷാജി തോമസും കൂട്ടരും എല്ലാ വിധ ആശംസകളും നേര്‍ന്നു. പുതിതായി തിരഞ്ഞെടുക്കപ്പെട്ടവര്‍ നേതൃത്വ പാടവമുള്ളവരും, കലാ സാംസ്കാരിക രംഗത്ത് അനുഭവസമ്പത്ത് ഉള്ളവരും, അതേ പോലെ നല്ല സംഘാടകരുമാണെന്ന് തിരഞ്ഞെടുപ്പു കമ്മീഷ്ണര്‍ ജോര്‍ജ് വണ്ണിലം പറഞ്ഞു. ഈ 2016 വര്‍ഷം ഡിഎംഎ എന്ന സംഘടന ഒറ്റ കെട്ടായി നിന്നു പ്രവര്‍ത്തിച്ചു, മിഷിഗണിലെ പ്രത്യേകിച്ചു മലയാളി സമൂഹത്തിനായി സേവനം ചെയ്യുവാന്‍ ഉത്സുകരായി നീങ്ങാം എന്ന് തന്റെ മറുപടി പ്രസംഗത്തില്‍ സായിജാന്‍ ആഹ്വാനം ചെയ്തു.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടുര്‍ ഡേവിഡ്