ഹൂസ്റണ്‍ ക്നാനായ കണ്‍വെന്‍ഷനു ഷിക്കാഗോയില്‍ ആവേശകരമായ പ്രതികരണം
Saturday, January 2, 2016 6:07 AM IST
ഷിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന കണ്‍വെന്‍ഷന്‍ കിക്കോഫിന് ഉജ്വല പ്രതികരണം ലഭിച്ചു. 2016 ഓഗസ്റ് നാലു മുതല്‍ ഏഴു വരെ തീയതികളില്‍ ഹൂസ്റണില്‍ നടത്തപ്പെടുന്ന 12-ാമതു നോര്‍ത്തമേരിക്കന്‍ ക്നാനായ കത്തോലിക്കാ കണ്‍വെന്‍ഷനിലേക്ക് 150 ഓളം കുടുംബങ്ങള്‍ സ്പോണ്‍സര്‍മാരായി ഷിക്കാഗോയില്‍ നിന്നും ആദ്യദിനത്തില്‍ തന്നെ രജിസ്റര്‍ ചെയ്തു. ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്തമേരിക്കയുടെ (കെസിസിഎന്‍എ) നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഈ കണ്‍വെന്‍ഷനു ഹൂസ്റണ്‍ കെസിഎസ് ആതിഥേയത്വം വഹിക്കുന്നു. ഇരുപത് ക്നാനായ കത്തോലിക്കാ സംഘടനകളാണ് കെസിസിഎന്‍എയില്‍ പ്രവര്‍ത്തിക്കുന്നത്.

മെഗാസ്പോണ്‍സര്‍ സ്റീഫന്‍ ആന്റ് സിമി കിഴക്കേക്കുറ്റില്‍ നിന്നും അയ്യായിരം ഡോളറിന്റെ ചെക്ക് സ്വീകരിച്ചുകൊണ്ട് കെസിസിഎന്‍എ പ്രസിഡന്റ് സണ്ണി പൂഴിക്കാല കിക്കോഫ് ഉദ്ഘാടനം ചെയ്തു. ജോമോന്‍ ആന്‍ഡ് ബിനു തൊടുകയില്‍ ഗ്രാന്‍ഡ് സ്പോണ്‍സറുമായി. കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ ഫാ. തോമസ് മുളവനാല്‍, ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ക്നാനായ ഫൊറോനാ വികാരി ഫാ. അബ്രഹാം മുത്തോലത്ത്, ഫാ. ജോസ് ചിറപ്പുറത്ത്, ഡികെസിസി പ്രഥമ പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റം, വിമന്‍സ് ഫോറം ദേശീയ പ്രസിഡന്റ് പ്രതിഭ തച്ചേട്ട്, ഡികെസിസി അംഗം സിറിയക് പുത്തന്‍പുരയില്‍, കെസിഎസ് ജോയിന്റ് സെക്രട്ടറി സണ്ണി ഇടിയാലില്‍, നാഷണല്‍ കൌണ്‍സില്‍ അംഗങ്ങളായ ജോസ് മണക്കാട്ട്, തങ്കച്ചന്‍ വെട്ടിക്കാട്ടില്‍, എന്റര്‍ടെയ്ന്റ്മെന്റ് ചെയര്‍പേഴ്സണ്‍ ഡെന്നി പുല്ലാപ്പള്ളില്‍, കണ്‍വെന്‍ഷന്‍ ഷിക്കാഗോ രജിസ്ട്രേഷന്‍ കമ്മറ്റി ചെയര്‍പേഴ്സണ്‍ ഡാളി കടമുറിയില്‍, തോമസ് പൂതക്കരി, കെസിസിഎന്‍എ ജോയിന്റ് സെക്രട്ടറി സക്കറിയ ചേലയ്ക്കല്‍, ആര്‍വിപി റ്റിനു പറഞ്ഞാട്ട്, സിബു കുളങ്ങര (കിഡ്സ് ക്ളബ്), അനിത പണയപ്പറമ്പില്‍ (കെസിജെഎല്‍), തോമസ് കല്ലിടുക്കില്‍ (സീനിയര്‍ സിറ്റിസണ്‍ ഫോറം) എന്നിവരും സന്നിഹിതരായിരുന്നു. കെസിഎസ് സെക്രട്ടറി ജീനോ കോതാലടിയില്‍ എംസിയായിരുന്നു. വൈസ് പ്രസിഡന്റ് റോയി നെടുംചിറ സ്വാഗതവും ട്രഷറര്‍ സ്റീഫന്‍ കിഴക്കേക്കുറ്റ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ജീനോ കോതാലടിയില്‍