മിനിയാപോലീസില്‍ അയ്യപ്പ മണ്ഡലപൂജ നടത്തി
Friday, January 1, 2016 7:39 AM IST
മിനിസോട്ട: അമേരിക്കയിലെ മിനിയപോലീസ് ഹിന്ദു ക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ അയ്യപ്പ മണ്ഡല പൂജ നടത്തി.

കേരളീയ ശൈലിയില്‍ പതിനെട്ടു പടികളോടെ നിര്‍മിച്ചിരിക്കുന്ന ക്ഷേത്രത്തില്‍ പടി പൂജയും പുഷ്പാഭിഷേകവും ലീലാ രാമനാഥനും സംഘവും അവതരിപ്പിച്ച ഭജനയും നടന്നു.

ക്ഷേത്രത്തിലെ പ്രധാന പൂജാരി മുരളി ഭട്ടര്‍ ഇരുമുടിക്കെട്ടു നിറയ്ക്കുന്നതിന്റെ കാര്‍മികത്വം വഹിച്ചു. ഇരുമുടിയോടെ ഭക്തജനങ്ങള്‍ അയ്യപ്പ ദര്‍ശനം നെയ്യഭിഷേകവും നടത്തി. രാമനാഥ അയ്യര്‍ പൂജ നടത്തിപ്പിന് നേതൃത്വം നല്‍കി. അന്നദാനത്തോടെ ചടങ്ങുകള്‍ സമാപിച്ചു. ശ്രീ അയ്യപ്പന്റെ അനുഗ്രഹത്തിനായി നിരവധി ഭക്തജനങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

ജനുവരി 15നു വൈകുന്നേരം മകരളവിളക്ക് മഹോത്സവം നടത്തുമെന്നു രാമനാഥന്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ംംം.വശിറൌാമിറശൃാി.ീൃഴ

റിപ്പോര്‍ട്ട്: സുരേഷ് നായര്‍