അബുദാബിയില്‍ പൊന്നാനി സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി
Friday, January 1, 2016 7:38 AM IST
അബുദാബി: അഴിക്കല്‍ സ്വദേശി കോര്‍ട്ട് റോഡില്‍ താമസിക്കുന്ന ഏഴുകുടിക്കല്‍ ഹുസൈന്‍ (35) വെള്ളിയാഴ്ച പുലര്‍ച്ചെ അബുദാബി അല്‍-ഫലായിലുള്ള താമസ സ്ഥലത്ത് ഹൃദയാഘാതത്തെതുടര്‍ന്ന് നിര്യാതനായി.

ലുലു ഖാലിദിയമാളില്‍ ഫിഷ് വിഭാഗത്തില്‍ നാലു വര്‍ഷമായി ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ: റംഷീദ. മക്കള്‍: മുഹമ്മദ് ശഹീദ്, സല്‍മാനുല്‍ ഫാരിസ്, ഫത്തിമ. സഹോദരങ്ങള്‍: സലാം (കുവൈത്ത്), സിദ്ദീഖ്, ഹസന്‍ (സൌദി).

ഖബറടക്കം കോടതിപടിയിലെ അന്‍സാര്‍ മസ്ജിദില്‍. അബുദാബി സെന്‍ട്രല്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു.