ഡാളസ് സൌഹൃദവേദി വാര്‍ഷികവും, ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷവും ജനുവരി ഒമ്പതിന്
Friday, January 1, 2016 6:43 AM IST
ഡാളസ്: ഡാളസ് സൌഹൃദവേദിയുടെ നാലാമത് വാര്‍ഷികവും, ക്രിസ്മസ് & ന്യൂ ഇയര്‍ ആഘോഷവും ജനുവരി ഒമ്പതിനു വൈകുന്നേരം അഞ്ചിനു കരോള്‍ട്ടണിലുള്ള സെന്റ് ഇഗ്നേഷ്യസ് മലങ്കര ഓര്‍ത്തഡോക്സ് പള്ളിയുടെ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും.

വൈസ് പ്രസിഡന്റ് ബാബു ജോര്‍ജിന്റെ സ്വാഗത പ്രസംഗത്തോടുകൂടി യോഗ നടപടികള്‍ ആരംഭിക്കും. സുകു വര്‍ഗീസ് യോഗ പരിപാടികള്‍ക്കു നേതൃത്വം നല്കും.

പ്രസിഡന്റ് എബി തോമസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ പ്രഫ. സോമന്‍ വി. ജോര്‍ജ് (റിട്ട. പ്രഫ. പത്തനാപുരം സെന്റ് സ്റീഫന്‍ കോളജ്), റവ സാം മാത്യു (പ്രസിഡന്റ്, കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ്) എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരിക്കും. ഡാളസിലെ പ്രമുഖരായ എബ്രഹാം തെക്കേമുറി, ഫിലിപ്പ് തോമസ് സിപിഎ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും

തുടര്‍ന്നു ഡാളസിലെ പ്രതിഭകളുടെ പുതുമയേറിയ വിവിധ കലാപരിപാടികള്‍ സ്റേജില്‍ നടത്തപ്പെടും. രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കലാപരിപാടികള്‍ക്കു ശേഷം എല്ലാവര്‍ക്കും രുചിയേറിയ ഡിന്നര്‍ സംഘാടകര്‍ ക്രമീകരിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ