ക്രിസ്മസ് രാവിനെ ഭക്തി സാന്ദ്രമാക്കി സിംഗിംഗ് ഏയ്ഞ്ചല്‍സ്
Thursday, December 31, 2015 10:53 AM IST
ഡാളസ്: കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഇടവകയില്‍ സിസിഡി വിഭാഗവും പാരീഷ് യൂത്ത് മിനിസ്ട്രിയും ഇടവക ക്വയറും ചേര്‍ന്ന് നടത്തിയ വിവിധ കരോള്‍ പരിപാടികള്‍ ശ്രദ്ധേയമായി.

ക്രിസ്മസ് രാത്രിയിലെ ദേവാലയ ശുശ്രൂഷകള്‍ക്കു മുമ്പായി സെന്റ് അല്‍ഫോന്‍സാ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വികാരി ഫാ. ജോണ്‍സ്റി തച്ചാറ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.

തൂവെള്ള വസ്ത്രത്തില്‍ കുഞ്ഞുമാലാഖാമാരായി വേഷമിട്ട ഇടവകയിലെ പ്രീകെ മുതല്‍ രണ്ടാം ക്ളാസുവരെയുള്ള നൂറോളം കുട്ടികള്‍ ചേര്‍ന്നാലപിച്ച സിംഗിംഗ് ഏയ്ഞ്ചല്‍സ് എന്ന പ്രത്യേക കരോള്‍ ഗാനശുശ്രൂഷ ക്രിസ്മസ് രാവിനെ ഭക്തിസാന്ദ്രമാക്കി. തുടര്‍ന്ന് പാരീഷ് യൂത്ത് മിനിസ്ട്രിയുടെയും ഇടവക ക്വയറിന്റേയും നേതൃത്വത്തില്‍ പ്രത്യേക കരോളുകളും നടന്നു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍