ബ്രോങ്ക്സ് ദേവാലയത്തില്‍ വിവാഹ ഒരുക്ക സെമിനാര്‍ ഏപ്രില്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍
Thursday, December 31, 2015 8:22 AM IST
ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവകയിലെ, കപ്പിള്‍സ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ (വെളളി, ശനി, ഞായര്‍) യുവതി യുവാക്കള്‍ക്കായി വിവാഹ ഒരുക്ക സെമിനാര്‍ നടത്തുന്നു.

ന്യൂയോര്‍ക്കിലെ ഒസിനിംഗിലുളള മരിയന്‍ ഡെയില്‍ റിട്രീറ്റ് സെന്ററില്‍ ആണ് മൂന്നു ദിവസം താമസിച്ചുകൊണ്ടുളള കോഴ്സ് നടത്തുന്നത്.

അമേരിക്കയിലോ നാട്ടില്‍ വച്ചോ വിവാഹിതരാകുവാന്‍ തയാറെടുക്കുന്ന കത്തോലിക്കാ യുവതീ യുവാക്കള്‍ നിര്‍ബന്ധമായും കോഴ്സില്‍ പങ്കെടുക്കേണ്ടതാണ്.

ഷിക്കാഗോ രൂപത ഫാമിലി അപ്പസ്തലേറ്റ് ഡയറക്ടര്‍ ഫാ. പോള്‍ ചാലിശേരിയുടെ നേതൃത്വത്തിലാണു ക്ളാസുകള്‍.

വിവരങ്ങള്‍ക്ക്: ഫാ. ജോസ് കണ്ടത്തിക്കുടി (വികാരി) 201 681 6021, ബെന്നി മുട്ടപ്പളളി 914 815 3489. ലാമശഹയല്യിി.ാൌമുുേേമഹഹശഹ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി