റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി മത്സരത്തില്‍നിന്നും ജോര്‍ജ് പട്കി പിന്മാറി
Thursday, December 31, 2015 8:21 AM IST
വാഷിംഗ്ടണ്‍: റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍നിന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തിന് യോഗ്യനായ സ്ഥാനാര്‍ഥിയെ കണ്െടത്തുന്നതിനുള്ള മത്സരത്തില്‍നിന്ന് മുന്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ജോര്‍ജ് പട്കി പിന്മാറുന്നതായി ഡിസംബര്‍ 29ന് ടെലിവിഷന്‍ ചാനലിലൂടെ പ്രഖ്യാപിച്ചു.

1994ല്‍ ഗവര്‍ണര്‍ ആയിരുന്ന മറിയൊ ക്യൂമൊയെ പരാജയപ്പെടുത്തി മൂന്നു തവണ ന്യൂയോര്‍ക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ്, ജനങ്ങളുടെ പിന്തുണ നേടിയെടുക്കുന്നതിനും തെരഞ്ഞെടുപ്പ് ഫണ്ട് രൂപീകരിക്കുന്നതിനും പരാജയപ്പെട്ടതാണ് മത്സരത്തില്‍നിന്നും പിന്മാറുവാന്‍ കാരണായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സംസ്ഥാന ഗവര്‍ണര്‍മാരായിരുന്നവരും ഇപ്പോള്‍ സ്ഥാനം വഹിക്കുന്നവരുമായ നാലാമത്തെ ഗവര്‍ണറാണ് മത്സരത്തില്‍നിന്നും പിന്മാറിയ ജോര്‍ജ് പട്കി.

ജോര്‍ജിന്റെ പിന്മാറ്റത്തോടെ 12 റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥികള്‍കൂടി മത്സരരംഗത്തുണ്ട്. ഡൊണാള്‍ഡ് ട്രമ്പ്, ടെഡ് ക്രൂസ്, ബെന്‍ കാര്‍ബന്‍, കാര്‍ലി ഫിയോറിന, മാക്, റുബിയൊ, റില്‍ സാന്റോറം, ജെബ് ബുഷ് എന്നിവരാണ് പ്രധാന സ്ഥാനാര്‍ഥികള്‍.

റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിത്വം ഡൊണാള്‍ഡ് ട്രമ്പിന് ലഭിക്കുമെന്നാണ് പൊതുവേ പ്രചരിപ്പിക്കപ്പെടുന്നത്. ഡമോക്രാറ്റിക് സ്ഥാനാര്‍ഥിത്വം ഉറപ്പാക്കിയ ഹില്ലരി ക്ളിന്റനാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡിന്റെ എതിരാളി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍