സ്വാഗതസംഘം രൂപീകരിച്ചു
Thursday, December 31, 2015 8:20 AM IST
റിയാദ്: ബത്ത കേന്ദ്രീകരിച്ച് നവോദയയുടെ ആഭിമുഖ്യത്തില്‍ ഫ്രെബ്രുവരി 22-ന് ആരംഭിക്കുന്ന ചതുര്‍ദിന വോളിബോള്‍ ടൂര്‍ണമെന്റിനായി 212 അംഗങ്ങളുടെ സ്വാഗതസംഘം രൂപീകരിച്ചു.

നവോദയ കേന്ദ്ര കമ്മിറ്റി അംഗങ്ങളും യൂണിറ്റ് ഭാരവാഹികളും അടങ്ങുന്നതാണ് സ്വാഗതസംഘം. സതീഷ് (ചെയര്‍മാന്‍), പ്രഭാകരന്‍ (കണ്‍വീനര്‍), വിക്രമലാല്‍ (കോ-ഓര്‍ഡിനേറ്റര്‍) എന്നിവരുടെ നേതൃത്വത്തിലാകും സ്വാഗതസംഘം പ്രവര്‍ത്തിക്കുക. ഫെബ്രുവരി 22, 23 ദിവസങ്ങളില്‍ നോക്ക് ഔട്ട് മത്സരങ്ങളും 29ന് സെമി ഫൈനല്‍ മത്സരങ്ങളും 20ന് ഫൈനല്‍ മത്സരവും നടക്കും.
ബത്ത റമാദ് ഹോട്ടലിന് പിന്‍വശത്തുള്ള ഓപ്പണ്‍ ഗ്രൌണ്ടിലാണ് മത്സരങ്ങള്‍. പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ സതീഷ് 1644203819, പ്രഭാകരന്‍ 1671054549, വിക്രമലാല്‍ 1612186377 എന്നിവരെ ബന്ധപ്പെടുക.