കബീര്‍ സഖാഫി കുടുംബ സഹായ സമിതി രൂപീകരിച്ചു
Thursday, December 31, 2015 8:15 AM IST
ദമാം: ദമാമില്‍നിന്ന് ഉംറ തീര്‍ഥാടനത്തിനു പുറപ്പെട്ട സംഘം സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പെട്ടു മരിച്ച പാലക്കാട് ജില്ലയിലെ പട്ടാമ്പി-പള്ളിപ്പുറം ചെമ്പുലങ്ങാട് സ്വദേശിയും ആര്‍എസ്സി സൌദി നാഷണല്‍ പ്രവര്‍ത്തക സമിതി അംഗവുമായ ഇയ്യംമടക്കല്‍ കബീര്‍ സഖാഫി(35)ക്കുവേണ്ടി കുടുംബ സഹായ സമിതി നിലവില്‍ വന്നു.

ഐസിഎഫ്, ആര്‍എസ്സി ദമാം സെന്‍ട്രല്‍ സോണ്‍ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ രൂപീകരിച്ച സമിതിയില്‍ അബ്ദുല്‍റഹ്മാന്‍ സഖാഫി നെടിയനാട് (0549205051) ചെയര്‍മാനും ലുഖ്മാന്‍ വിളത്തൂര്‍ (0535793100) കണ്‍വീനറും അഷ്റഫ് പട്ടുവം (0503895387) ട്രഷററും അബ്ദുല്‍ ലത്തീഫ് അഹ്സനി, അബ്ദുല്‍ബാരി നദ്വി, സലിം പാലച്ചിറ, നിസാര്‍ കാട്ടില്‍, അന്‍വര്‍ കളറോട്, സലിം ഓലപ്പീടിക, ശരീഫ് സഖാഫി, ശഫീഖ് ജൌഹരി, അബ്ദുസലാം നല്ലൂര്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റി രൂപീകരിച്ചു.

ഭാര്യയും അഞ്ചു മക്കളുമടങ്ങുന്ന നിര്‍ധന കുടുംബത്തിന്റെ ദൈനംദിന ചെലവുകള്‍ക്കും വിദ്യാഭ്യാസത്തിനും ഉതകുന്ന രീതിയില്‍ സ്ഥായിയായ വരുമാനം പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ ഉദാരമതികളുടെയും സ്നേഹജനങ്ങളുടെയും സഹായം പ്രതീക്ഷിക്കുന്നു.

സമിതിയുമായി ബന്ധപ്പെടേണ്ട നമ്പറുകള്‍ മൊയ്തു മുസ്ലിയാര്‍ ആറുവാള്‍ (0546703974), മൊയ്തീന്‍കുട്ടി 0502226549, ശഫീഖ് ജൌഹരി 0565711786.

കബീര്‍ സഖാഫിയുടെ കൂടെ അപകടത്തില്‍ മരിച്ച സൈദലവിയുടെ മൃതദേഹം അല്‍ ഹസ ഉയൂന്‍ സിറ്റി ഹോസ്പിറ്റലില്‍ ആണ്. രണ്ടു പേരുടെയും രേഖകള്‍ ശരിയാക്കുന്നതിന്റെയും നാട്ടിലേക്ക് കൊണ്ടു പോകുന്നതിന്റെയും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ആര്‍എസ്സി, ഐസിഎഫ് പ്രവര്‍ത്തകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം