ബാദുഷയ്ക്കു സ്വീകരണം നല്‍കി
Thursday, December 31, 2015 8:14 AM IST
ജിദ്ദ: ഹ്രസ്വ സന്ദര്‍ശനാര്‍ഥം ജിദ്ദയിലെത്തിയ മീഡിയ വണ്‍ പതിനാലാം രാവ് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ സീസണ്‍ ഒന്നിലെ വിജയി ബാദുഷയ്ക്കു തനിമ ജിദ്ദ സൌത്ത് സോണ്‍ സ്വീകരണം നല്‍കി.

ശറഫിയ ഇമാം ബുഖാരി ഇന്‍സ്റിറ്റ്യൂട്ടില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സഫറുള്ള മുല്ലോളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. അനീസ് സ്വാഗതം പറഞ്ഞു. തനിമ കേന്ദ്ര പ്രസിഡന്റ് സി.കെ. മുഹമ്മദ് നജീബ്, മീഡിയ വണ്‍ ജിദ്ദ ബ്യൂറോ ചീഫ് മൂസക്കുട്ടി വെട്ടിക്കാട്ടിരി, മലര്‍വാടി സോണല്‍ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ കബീര്‍ മുഹ്സിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍