പീവീസ് യുഎന്‍എസ്സി ഭാവി ലോക നേതാക്കളുടെ ഉജ്വല പ്രകടനം
Thursday, December 31, 2015 7:11 AM IST
ദമാം: അല്‍ ഖൊസാമ ഇന്റര്‍നാഷണല്‍ സ്കൂളിന്റെ ആതിഥേയത്തില്‍ നടന്ന അഞ്ചാമതു യുണൈറ്റഡ് നാഷന്‍സ് സിമുലേഷന്‍ കോണ്‍ഫറന്‍സിനു ഉജ്വല സമാപനം. യുഎന്‍ സമ്മേളനങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം, ജനറല്‍ അസംബ്ളി, സെക്യുരിറ്റി കൌെണ്‍സില്‍ എന്നിങ്ങനെ രണ്ടു ഭാഗങ്ങളായാണു കോണ്‍ഫറന്‍സ് നടന്നത്.

വിദ്യാര്‍ഥികളില്‍ നേതൃത്വ കഴിവുകള്‍ വികസിപ്പിക്കുന്നതിനുവേണ്ടി സൌദിയിലെ പീവീസ് ഗ്രൂപ്പ് ഓഫ് സ്കൂള്‍സ് ആരംഭിച്ച അക്കാദമിക തല മത്സരമാണ് പീവീസ് യുഎന്‍എസ്സി ജിദ്ദ, ദമാം, റിയാദ് മേഖലകളിലായി നടന്ന മേഖലാതല മത്സരങ്ങളില്‍ ജേതാക്കളായ പതിനൊന്നു ടീമുകളാണു ദമാമില്‍ നടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരിച്ചത്.

ആതിഥേയരായ അല്‍ ഖൊസാമ ഇന്റര്‍നാഷണല്‍ സ്കൂളിനു പുറമേ ദമാം മേഖലയില്‍ നിന്ന് ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍, ന്യൂ വേള്‍ഡ് ഇന്റര്‍നാഷണല്‍ സ്കൂള്‍ എന്നിവരും, റിയാദ് മേഖലാതല ജേതാക്കളായ അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍, ഡല്‍ഹി പുബ്ളിക് സ്കൂള്‍, മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ തുടങ്ങിയവരും, ജിദ്ദ മേഖലയില്‍ നിന്ന് ന്യൂ അല്‍ വുറൂദ് ഇന്റര്‍നാഷണല്‍ സ്കൂള്‍, റാബിക് ജബല്‍ ഫുര്‍ സാന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ എന്നിവരുമാണു മത്സരത്തിനെത്തിയത്.

ദമാം ബ്രിട്ടീഷ് എയറോ സ്പേസ് എന്‍ജിനിയറിംഗ് സിസ്റം ട്രെയിനര്‍ ഇയാന്‍ വിന്റര്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. പീവീസ് സണ്‍സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ പി.വി ഹമീദ്, സൌദി പീവീസ് ഗ്രൂപ്പ് ഓഫ് സ്കൂള്‍സ് ജനറല്‍ മാനേജര്‍ എ എം അഷ്റഫ്, പ്രോഗ്രാംസ് അസിസ്റന്റ് ഡയറക്ടര്‍ ശ്രീദേവി മേനോന്‍, ഡെപ്യുട്ടി ഗ്രൂപ്പ് മാനേജര്‍ റാസി ഷെയ്ഖ് പരീത് തുടങ്ങിയവര്‍ പരിപാടിയില്‍ അതിഥികളാ യി സംബന്ധിച്ചു.

പ്രോഗ്രാം കോഡിനേറ്റര്‍ പര്‍വീന്‍ ബാനു പരിപാടി വിശദീകരിച്ചു. ജനറല്‍ അസംബ്ളിയിലും സെക്യൂരിറ്റി കൌെണ്‍സിലിലും യഥാക്രമം അഭയാര്‍ഥി പ്രതിസന്ധിയും അവരുടെ പുനരധിവാസവും, മയക്കുമരുന്നുകളുടെ ആഗോള വ്യാപനവും ആഗോള സഹകരത്തിലൂടെ അതിന്‍റെ നിര്‍വ്യാപനവും എന്നീ വിഷയങ്ങള്‍ വിദ്യാര്‍ഥികള്‍ ചര്‍ച്ച ചര്‍ച്ച ചെയ്തു.

വാശിയേറിയ ചര്‍ച്ചകള്‍ക്കും ചോദ്യോത്തരങ്ങള്‍ക്കും ശേഷം തുനീഷ്യയെ പ്രതിനിധീകരിച്ച അല്‍ ഖൊസാമ ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. ന്യൂ അല്‍ വുറൂദ് ഇന്റര്‍നാഷണല്‍ സ്കൂള്‍ രണ്ടാം സ്ഥാനവും, അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍, ജബല്‍ ഫുര്‍സാന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എമര്‍ജിംഗ് ടീമിനുള്ള പുരസ്കാരം ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ കരസ്ഥമാകി.

ജനറല്‍ അസംബ്ളിയില്‍ മികച്ച പ്രതിനിധികളായി അല്‍ ഖൊസാമ ഇന്റര്‍നാഷണല്‍ സ്കൂളിലെ ബി.കെ ചൈതന്യ, അല്‍ വുറൂദ് ഇന്റര്‍നാഷണല്‍ സ്കൂളിലെ സണ്ണി കെവിന്‍ ജോണ്‍, അല്‍ യാസ്മി ന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ പ്രശാന്ത് എന്നിവരും സെക്യൂരിറ്റി കൌണ്‍സിലില്‍ മികച്ച പ്രതിനിധികളായി അല്‍ ഖൊസാമ ഇന്റര്‍നാഷണല്‍ സ്കൂളിലെ ശഹാസ്, സജിത ശ്യാം, ജബല്‍ ഫുര്‍ സാന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ കാഷിഷ് അലി, അല്‍ ഖൊസാമ ഇന്റര്‍നാഷണല്‍ സ്കൂളിലെ അഷ്ന നിസാര്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

അവി. ജി മേത്ത , ശാമില ഷമീം എന്നീ വിദ്യാര്‍ഥികള്‍ ജനറല്‍ അസംബ്ളിയും തിമോതി ബിജു, ആന്‍ഡ്രീന്‍ ജമാല്‍ എന്നീ വിദ്യാര്‍ഥികള്‍ സെക്യൂരിറ്റി കൌണ്‍സിലും നിയന്ത്രിച്ചു. അല്‍ ഖൊസാമ ഇന്റര്‍നാഷണല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഗോപിനാഥ് മേനോന്‍ സ്വാഗതവും ഗേള്‍സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷിമി സിബി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍