ശോശാമ്മ തോമസ് കാനഡയില്‍ നിര്യാതയായി
Thursday, December 31, 2015 7:08 AM IST
ബ്രാംപ്റ്റന്‍: ശോശാമ്മ തോമസ് (78) ഡിസംബര്‍ 30-നു പുലര്‍ച്ചെ അഞ്ചിനു ബ്രാംപ്റ്റണിലെ നിര്യാതയായി. കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ശോശാമ്മ എടത്വ താവളത്തില്‍ കുടുംബാംഗവും പരേതനായ വി.ജി. തോമസിന്റെ പത്നിയുമാണ്. നീണ്ട 32 വര്‍ഷക്കാലം   കോല്‍ക്കത്ത എം.വി ഗേള്‍സ് ഹൈസ്കൂള്‍ ടീച്ചറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തിനു ശേഷം ബംഗളൂരുവില്‍ താമസമാക്കിയിരുന്ന ശോശാമ്മ, ഏക മകന്‍ തോമസ് വര്‍ഗീസ് (ജിനോയ്), മരുമകള്‍ സൂസന്‍ വര്‍ഗീസ്, പേരക്കിടാങ്ങളായ ജൊഹാന്‍, ജോസിയ എന്നിവര്‍ക്കൊപ്പം 2007 മുതല്‍ ബ്രാംപ്ടണിലെ 01, ആഷ്ബ്രൂക് വേയില്‍ താമസിച്ചുവരികയായിരുന്നു. 7732 , മേവിസ് റോഡിലുള്ള മെടോവല്‍ വിസിറ്റേഷന്‍ സെന്ററില്‍ ജനുവരി മൂന്നിനു (ഞായറാഴ്ച) ഉച്ചയ്ക്ക് മൂന്നു മുതല്‍ വൈകുന്നേരം ഏഴുവരെ പൊതുദര്‍ശനവും, പ്രാര്‍ഥനകള്‍ക്കും ശേഷം സംസ്കാര ചടങ്ങുകള്‍ ബംഗളുരുവില്‍ നടത്തുമെന്നു ബന്ധുമിത്രാദികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള