കെഫാക് സോക്കര്‍ ലീഗ്: സ്പാര്‍ക്സ് എഫ്സി, ബ്ളാസ്റേഴ്സ് കുവൈത്ത് ടീമുകള്‍ക്ക് ജയം
Wednesday, December 30, 2015 9:10 AM IST
കുവൈത്ത്: കെഫാക് സോക്കര്‍ ലീഗ് പ്രാഥമിക റൌണ്ട് മത്സരങ്ങള്‍ പുരോഗമിക്കവെ, കഴിഞ്ഞ ദിവസം ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരങ്ങളില്‍ സ്പാര്‍ക്സ് എഫ്സി, ബ്ളാസ്റേഴ്സ് കുവൈത്ത് ടീമുകള്‍ക്ക് ജയം.

മുജീബ് നേടിയ ഏക ഗോളില്‍ ബ്രദേഴ്സ് കേരളയെ പരാജയപ്പെടുത്തി സ്പാര്‍ക്സ് എഫ്സി ഗ്രുപ്പില്‍ ഒന്നാം സ്ഥാനം നിലനിലര്‍ത്തി. തുടര്‍ന്നു നടന്ന മത്സരത്തില്‍ സില്‍വര്‍ സ്റാറും സിയസ്കോ കുവൈത്തും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. വാശിയേറിയ മൂന്നാം മത്സരത്തില്‍ ബ്ളാസ്റേഴ്സ് കുവൈത്ത് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് ഇന്ത്യന്‍ സ്ട്രൈക്കേഴ്സിനെ പരാജയപ്പെടുത്തി. ഇരട്ട ഗോളുകള്‍ നേടിയ ടിനുവിന്റെ മികവിലാണ് ബ്ളാസ്റ്റേഴ്സ് മിന്നുന്ന വിജയം നേടിയത്. അല്‍ഫൌസ് റൌദയും അല്‍ശബാബ് എഫ്സിയും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.

എല്ലാ വെള്ളിയാഴ്ചകളിലും മിഷറഫ് പബ്ളിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റേഡിയത്തില്‍ വൈകുന്നേരം നാലു മുതല്‍ രാത്രി ഒമ്പതു വരെയാണ് മത്സരങ്ങള്‍. കുവൈത്തിലെ മുഴുവന്‍ ഫുട്ബാള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൌകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 66619649, 99534500, 99288672.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍