സൌഹൃദയ ക്രിസ്ത്യന്‍ ആര്‍ട്സിന്റെ ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ ജനുവരി രണ്ടിന്
Wednesday, December 30, 2015 9:06 AM IST
ന്യൂയോര്‍ക്ക്: സൌഹൃദയ ക്രിസ്ത്യന്‍ ആര്‍ട്സ് ഒരുക്കുന്ന 'ജിംഗിള്‍ ബെല്‍സ്' ജനുവരി രണ്ടിന് (ശനി) നടക്കും. വൈകുന്നേരം 5.30 ന് ടൈസന്‍ സെന്ററില്‍ (26 ച ഠ്യീി അ്ലിൌല, എഹീൃമഹ ജമൃസ, ചഥ) ആണ് ആഘോഷ പരിപാടികള്‍.

വിവിധ നവീന പരിപാടികളുമായി മലയാളികളുടെ ഇടയില്‍ സജീവ സാന്നിധ്യമായിരിക്കുന്ന സൌഹൃദയ ക്രിസ്ത്യന്‍ ആര്‍ട്സ് ഒരുക്കുന്ന ആഘോഷങ്ങളില്‍ പ്രവേശനം സൌജന്യമായിരിക്കും.

മലയാളികളുടെ പ്രിയ ഗായകരായ ബിജു കുമ്പനാട്, ജൂബി ഷിബു, ക്രിസ്ത്യന്‍ ഗസല്‍ ഗായകന്‍ കരാമത്ത് മസിഹ് ഗില്‍ എന്നിവര്‍ അവതരിപ്പിക്കുന്ന നവ്യാനുഭൂതി ഉളവാക്കുന്ന ഗാനസന്ധ്യ പരിപാടിയുടെ മുഖ്യാകര്‍ഷണമായിരിക്കും.

ലോംഗ്ഐലന്റ് മാര്‍ത്തോമ ഇടവക വികാരി റവ. ഷിനോയ് ജോസഫ് ക്രിസ്മസ്- പുതുവത്സര സന്ദേശം നല്‍കുന്ന ആഘോഷപരിപാടിയില്‍ ന്യൂയോര്‍ക്ക് എപ്പിഫനി മാര്‍ത്തോമ ഇടവക വികാരി റവ. ഷിബു മാത്യു ആശംസകള്‍ നേര്‍ന്നു സംസാരിക്കും പ്രശസ്ത ക്രൈസ്തവ ഗായക സംഘങ്ങള്‍ ആയ ഹിസ് വോയിസ്, ഏയ്ഞ്ചല്‍ മെലഡിസ്, ഡിവൈന്‍ വോയിസ്, കെസിയ മെലഡീസ് എന്നിവര്‍ ആലപിക്കുന്ന ക്രിസ്മസ് ഗാനങ്ങളും മറ്റ് വൈവിധ്യമാര്‍ന്ന പരിപാടികളും 'ജിംഗിള്‍ ബെല്‍സി'ന്റെ തിളക്കം വര്‍ധിപ്പിക്കും.

പരിപാടിയുടെ പ്രധാന സ്പോണ്‍സര്‍ സാബു ലൂക്കോസ് (മെറ്റ് ലൈഫ്) ആണ്. ജോര്‍ജ് തോമസ് (ജിഎംടി ഇന്‍ഷ്വറന്‍സ്), മാത്യു പി. ചെറിയാന്‍ (സീമാറ്റ് ഓട്ടോ), തോമസ് ഏബ്രഹാം(സ്റാണ്‍ ടൈല്‍സ് ആന്‍ഡ് കിച്ചന്‍), മാത്യു തോമസ് (ക്രോസ് ഐലന്റ് റിയാല്‍ട്ടി) എന്നിവര്‍ സഹസ്പോണ്‍സര്‍മാരാണ്.

ഗ്ളോറിയ റേഡിയോയുടെ സഹകരണത്തോടെ ഒരുക്കുന്ന ആഹ്ളാദഭരിതമായ സുന്ദര മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന 'ജിംഗിള്‍ ബെല്‍സി' ലേക്ക് ഏവരേയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ജോമോന്‍ പി. വര്‍ഗീസ് 347 952 0710, ജോര്‍ജ് മാത്യു (ബെന്നി) 718 810 0518

റിപ്പോര്‍ട്ട്: ബെന്നി പരിമണം