ഷിക്കാഗോ സെന്റ് മേരീസില്‍ ക്രിസ്മസ് ആഘോഷിച്ചു
Wednesday, December 30, 2015 9:06 AM IST
ഷിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായ തിരുക്കര്‍മങ്ങളോടെ ക്രിസ്മസ് ആഘോഷിച്ചു.

ഡിസംബര്‍ 24ന് വൈകുന്നേരം ഏഴിന് ആരംഭിച്ച തിരുക്കര്‍മങ്ങളില്‍ ഇടവക വികാരി ഫാ. തോമസ് മുളവനാല്‍, അസിസ്റന്റ് വികാരി ഫാ. ജോസ് ചിറപ്പുറത്ത് എന്നിവര്‍ കാര്‍മികരായിരുന്നു. ഫാ. തോമസ് മുളവനാല്‍ ക്രിസ്മസ് സന്ദേശം നല്‍കി. കുര്‍ബാന മധ്യേ വൈദികര്‍ തിരി തെളിച്ച് കരുണയുടെ വര്‍ഷാചരണത്തിന് തുടക്കം കുറിച്ചു. രണ്ടായിരത്തിലധികം വിശ്വാസികള്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു. കരുണയുടെ വര്‍ഷത്തില്‍ കുടുംബങ്ങളില്‍ ചെല്ലേണ്ട പ്രത്യേക പ്രാര്‍ഥനകള്‍ വിതരണം ചെയ്തു.

ക്രിസ്മസിനോടനുബന്ധിച്ചു നടന്ന മത്സരത്തിന് വികാരി ഫാ. ജോസ് ചിറപ്പുറത്തും സിസ്റര്‍ സേവ്യറും നേതൃത്വം നല്‍കി. ചര്‍ച്ച് എക്സിക്യൂട്ടീവ്, അള്‍ത്താര ശുശ്രൂഷികള്‍, ഗായകസംഘം, സിസ്റേഴ്സ് എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. ക്നാനായ വോയ്സ് തിരുക്കര്‍മങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്തു.